- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവ: സ്‌കൂൾ തുറക്കുന്നതോടനുബന്ധിച്ച് സജ്ജീകരണങ്ങളുമായി റൂറൽ ജില്ലാ പൊലീസ്. വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. മെയിൻ റോഡിനോട് ചേർന്നുള്ള സ്‌കൂളുകൾക്ക് മുമ്പിൽ രാവിലെയും വൈകീട്ടും പൊലീസ് സംവിധാനം ഉണ്ടാകും. പിങ്ക് പൊലീസും, പ്രത്യേക ബൈക്ക് പട്രോളിങ് യൂണിറ്റും നിരത്തിലുണ്ടാകും.
ബസ് സ്റ്റാന്റുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്‌ക്കൂൾ വാഹനങ്ങളിലും വിദ്യാർത്ഥികൾ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും. പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സ്‌ക്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിന് സമീപമുള്ള കടകളിൽ പരിശോധന നടത്തി പുകയില ഉൽപന്നങ്ങളും വിദ്യാർത്ഥികൾക്ക് ഹാനികരമായ വസ്തുക്കളും വിൽപ്പന നടത്തുന്നിലെന്ന് ഉറപ്പു വരുത്തും.
വിൽപ്പനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. എല്ലാ സ്‌ക്കൂളകളിലും രണ്ടു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു. സൈബർ, ജെ.ജെ, പോക്‌സോ, ട്രാഫിക്ക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്. സ്‌ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സ്റ്റേഷൻ പരിധിയിലും അദ്ധ്യാപക-രക്ഷാകർതൃ പ്രതിനിധികളുമായി പൊലീസ് മീറ്റിംഗും നടത്തിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.