ഡെറാഢൂൺ: ഉത്തരാഖണ്ഡിലെ ചർ ധാം തീർത്ഥാടനത്തിനിടെ ഈ വർഷം മരിച്ചത് 99 പേർ. ശനിയാഴ്ച എട്ട് മരണമാണ് ഉണ്ടായത്. രുദ്രപ്രയാഗിൽ പാണ്ഡവ്‌ശേര കയറിയ ഏഴ് പേരെ കാണാതെയുമായി. മെയ് മൂന്ന് മുതലാണ് തീർത്ഥാടനം തുടങ്ങിയത്.

ചർ ധാമിലെ ആരോഗ്യസേവനങ്ങൾ വർധിപ്പിച്ചു. 169 ഡോക്ടർമാരെ കൂടുതൽ നിയമിച്ചു.

ഹൃദയസ്തംഭനമാണ് പ്രധാന മരണകാരണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ ഡയറക്ടർ ജനറൽ ഷൈൽജ ഭട്ട് പറഞ്ഞു. മഴയും കാലംതെറ്റിയുള്ള മഞ്ഞുവീഴ്ചയും തീർത്ഥാടകരെ ബാധിക്കുന്നുണ്ട്