- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞു; ഡ്രൈവർ മരിച്ചു; ഭാര്യയ്ക്ക് പരുക്ക്
ആലപ്പുഴ: ചേർത്തല വാരനാട് പഴംകുളം പാലത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്നം താമരശേരി സ്വദേശി ഷാജി കുഞ്ഞപ്പൻ ആണ് മരിച്ചത്. ഭാര്യ രജനിക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രജനിയുടെ വീട് തിരുനല്ലൂരാണ്. ഇവിടെ വന്നു തിരികെ പോകും വഴിയാണ് അപകടമുണ്ടായത്. ഷാജിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Next Story




