- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രമന്ത്രി ആർ.സി.പി. സിങ്ങിന് ജെഡിയു രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചു; കേന്ദ്രമന്ത്രി സഭയിൽനിന്നും ഒഴിവായേക്കും
പട്‌ന: കേന്ദ്രമന്ത്രി ആർ.സി.പി. സിങ്ങിനു രാജ്യസഭാ ടിക്കറ്റു നിഷേധിച്ച് ജനതാദൾ യുണൈറ്റഡ്. സിങ്ങിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചതിനാൽ ഇനി കേന്ദ്രമന്ത്രിസഭയിൽനിന്നും ഒഴിവായേക്കും. കേന്ദ്രമന്ത്രിസഭയിൽ ജെഡിയുവിന്റെ ഏക പ്രതിനിധിയാണ് ആർ.സി.പി. സിങ്.
മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.സി.പി. സിങ്ങും കുറച്ചു കാലമായി സ്വരച്ചേർച്ചയിലല്ല. ഇതോടെയാണ് രാജ്യസഭാ ടിക്കറ്റ് പാർട്ടി നിഷേധിച്ചത്.
രാജ്യസഭാ സ്ഥാനാർത്ഥി അഭ്യൂഹങ്ങൾക്കു വിരാമമിട്ടു ജനതാദൾ (യു) ഖീരു മഹതോയെയാണു സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജെഡിയു ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷനാണു ഖീരു മഹതോ. ആർ.സി.പി. സിങ് കേന്ദ്രമന്ത്രിയായതിനു ശേഷമാണു നിതീഷുമായി തെറ്റിയത്.
ജെഡിയുവിനു രണ്ടു കേന്ദ്രമന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ താൽപര്യം മറികടന്ന്, ജെഡിയു അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ് ഒരു മന്ത്രിസ്ഥാനമെന്ന ബിജെപി ഉപാധിക്കു വഴങ്ങി കേന്ദ്രമന്ത്രിയായതാണു പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ആർ.സി.പി. സിങ്ങിനു പകരം ലലൻ സിങ്ങിനെ പാർട്ടി അധ്യക്ഷനാക്കിയിരുന്നു.




