ലണ്ടൻ: ഹിന്ദി ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പരിശ്രമം വേണമെന്ന് ബുക്കർ പ്രൈസ് ജേതാവായ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി. ഹിന്ദി മാത്രമല്ല, ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളും ഇത്തരത്തിൽ പരിപോഷിപിക്കപ്പെടണമെന്നും ഗീതാഞ്ജലി അഭിപ്രായപ്പെട്ടു.

ഗീതാഞ്ജലിയുടെ ഹിന്ദി നോവലായ രേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡ് പുരസ്‌കാരം നേടിയത്. ആദ്യമായാണ് ഹിന്ദി ഭാഷയിലെഴുതിയ കൃതിക്ക് ബുക്കർ പ്രൈസ് ലഭിക്കുന്നത്. ഇതോടെ കൂടുതൽ ആളുകൾ ഹിന്ദിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്.

എന്നാൽ ഹിന്ദിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇതു മാത്രം മതിയാകില്ല. ഹിന്ദി ഭാഷയിലുള്ള കൃതികൾക്ക് നല്ല പരിഭാഷയുണ്ടാകണം. ഇന്ത്യയിൽ ഹിന്ദി ഇംഗ്ലീഷിന്റെ നിഴലിലായിപ്പോകുന്നതായി ഭയമുണ്ടോ എന്ന ചോദ്യത്തിന് എല്ലാ ഭാഷക്കും തനത് സമ്പുഷ്ടതയുണ്ടെന്നും അവർ ചൂണ്ടിക്കാ