- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കരടിയെക്കണ്ട് കെട്ടിപ്പിടിക്കാനോടി കുരുന്ന്; പാഞ്ഞെത്തി രക്ഷിച്ച് അമ്മ: വീഡിയോ കാണാം
വീട്ടുമുറ്റത്തെത്തിയ കരടിയെ കണ്ട് സന്തോഷത്തോടെ അതിനടുത്തേയ്ക്കു ഓടിയ കുരുന്നിനെ പാഞ്ഞെത്തി രക്ഷിച്ച് അമ്മ. വാഷിങ്ടണിലെ സിയാറ്റിനിലാണ് സംഭവം. കുട്ടി കരടി എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഓടിയതറിഞ്ഞ അമ്മ പിന്നാലെ ഓടിച്ചെന്ന് കുട്ടിയെ രക്ഷിക്കുക ആയിരുന്നു. തലനാരിഴയ്ക്കാണ് അമ്മയും കുഞ്ഞും കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ 3.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. ജുനിപ്പർ എന്ന കൊച്ചുപെൺകുട്ടിയും അമ്മയുമാണ് താരം. വീട്ടിലെ സിസിടിവി കാമറയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ജൂനിപ്പർ എന്ന കൊച്ചു പെൺകുട്ടി തനിയെ വീട്ടുമുറ്റത്തേക്ക് നടക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അമ്മ അവളെ അകത്തേയ്ക്ക് വിളിക്കുന്നതും കേൾക്കാം. അപ്പോഴാണ് കുട്ടി കറുത്ത കരടി അവരുടെ നടുമുറ്റത്തെ മതിലിലൂടെ നടക്കുന്നത് കാണുന്നതും അതിനെ ആലിംഗനം ചെയ്യാനുള്ള ശ്രമത്തിൽ ആവേശത്തോടെ അടുത്തേക്ക് ഓടുന്നതും. 'അതൊരു കരടിയാണ്!' എന്ന് നിഷ്‌കളങ്കമായി വിളിച്ചു പറഞ്ഞുകൊണ്ടാണ് ജൂനിപ്പർ കരടിയുടെ അടുത്തേക്ക് ഓടിയത്.
കരടി എന്ന വാക്ക് കേട്ടയുടനെ അമ്മ സാമന്ത മാർട്ടിൻ പാഞ്ഞെത്തിയപ്പോൾ മകൾ കരടിയുടെ അടുത്തേക്ക് ഓടുന്നതാണ് കണ്ടത്. അമ്മ വേഗം തന്നെ, മകളെ കോരിയെടുത്ത് വീടിനകത്തേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുക ആയിരുന്നു.