- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആദ്യം സ്‌ക്കൂൾ സുരക്ഷ ഉറപ്പിക്കുക; എന്നിട്ട് മതി ഉക്രെയ്നെന്ന് ട്രംപ്
ഹൂസ്റ്റൺ : - സ്‌ക്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകിയതിനു ശേഷം ഉക്രെയിന് 40 ബില്യൺ ഡോളർ നൽകിയാൽ മതിയെന്ന് മുൻ പ്രസിദ്ധന്റ് ഡൊണാൾഡ് ട്രംപ്. അതിനാവശ്യമായ നിയമ നിർമ്മാണം നടത്തുന്നതിന് യു.എസ്സ്. ലോ മേക്കേഴ്‌സ് അടിയന്തിരമായി ശ്രദ്ധിക്കണമെന്നും ട്രംപ് അഭ്യർത്ഥിച്ചു.
ഹൂസ്റ്റണിൽ നടന്ന നാഷണൽ റൈഫിൾ അസ്സോസിയേഷൻ സംഘടിപ്പിച്ച പ്രൊഗൽ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
നമ്മുടെ രാജ്യത്തെ സ്‌ക്കൂളുകളുടെയും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടു മതി ലോക രാഷ്ട്രങ്ങളെ പണിതുയർത്തുന്നതിന് നാം ശ്രമിക്കേണ്ടതെന്നും ട്രംപ് ഓർമ്മിപ്പിച്ചു. ഈ മാസാദ്യം ഉക്രെയിന് സഹായമായി 40 ബില്യൺ ഡോളർ നൽകുന്നതിന് യു.എസ്സ്. കോൺഗ്രസ്സ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചതോടെ 54 ബില്യൺ ഡോളറാണ് നാം ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം നൽകിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോവിഡ് റിലീഫ് ഫണ്ടിൽ അവശേഷിക്കുന്ന മുഴുവൻ തുകയും സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചു പിടിക്കുന്നതിനാവശ്യമായ നടപടികൾ കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ആ ഫണ്ട് സ്‌കൂളുകളുടെ സുരക്ഷയ്ക്കായി ചെലവിടണമെന്നും ട്രംപ് പറഞ്ഞു.
തോക്ക് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനോട് ട്രംപ് വിയോജിച്ചു. മാന്യനായ അമേരിക്കക്കാരൻ തോക്ക് കൈവശം വെക്കുന്നത്. ദുഷ്ടശക്തികളിൽ നിന്ന് സ്വയം സംരക്ഷണത്തിനു വേണ്ടിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ ഓരോ നിർദ്ദേശങ്ങളും ഹർഷാരവത്തോടെയാണ് സദസ്യർ സ്വീകരിച്ചത്.