- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിലെ നിർബന്ധിത വാക്‌സിൻ നിയമം താത്കാലികമായി നിർത്തിവച്ചു; ഓഗസ്റ്റ് വരെ നിർത്തിവച്ചത് വോട്ടെടുപ്പിനെ തുടർന്ന്
ഓസ്ട്രിയയുടെ നിർബന്ധിത വാക്‌സിൻ ഉത്തരവ് ഓഗസ്റ്റ് വരെ താൽക്കാലികമായി നിർത്തിവച്ചു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിനെ തുടർന്ന് ആണ് വിവാദമായ കോവിഡ്-19 വാക്‌സിൻ നിയമം നടപ്പാക്കുന്നത് വീണ്ടും താൽക്കാലികമായി നിർത്തിവക്കാൻ തീരുമാനിച്ചത്
.ഇതിനർത്ഥം ഓസ്ട്രിയൻ നിവാസികൾക്ക് വാക്‌സിനേഷൻ എടുക്കാനുള്ള ബാധ്യത നിലവിൽ ബാധകമല്ല, വാക്‌സിനേഷൻ എടുക്കാത്തവർക്ക് പിഴ ഈടാക്കാനും സാധിക്കില്ല.ഫെബ്രുവരിയിൽ ഈ നിയമം അവതരിപ്പിച്ചിരുന്നുവെങ്കിലും മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സസ്പെൻഷൻ നീട്ടുന്നതിന് അനുകൂലമായി സർക്കാർ വോട്ട് ചെയ്തില്ലെങ്കിൽ ജൂൺ 1-ന് ഇത് നിയമമാകുമായിരുന്നു.
ബുധനാഴ്ച നടന്ന പ്രധാന കമ്മിറ്റിയിൽ നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് തീരുമാനം എടുത്തത്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഓസ്ട്രിയ (SPÖ) മാത്രമാണ് ബില്ലിനെതിരെ വോട്ട് ചെയ്തതെന്ന് ORF പറയുന്നു. നിലവിലെ സാഹചര്യത്തിൽനിയമം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും എന്നാൽ ഓഗസ്റ്റിൽ ഇത് വീണ്ടും അവലോകനം ചെയ്യുമെന്നും ആരോഗ്യമന്ത്രി ജോഹന്നാസ് റൗച്ച് (ഗ്രീൻസ്) പറഞ്ഞു.
കൂടുതൽ ആളുകളെ വാക്‌സിനേഷൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും ഓഗസ്റ്റ് അവസാനം മുതൽ വാക്‌സിൻ ലഭിക്കാനുള്ള കൂടുതൽ അവസരങ്ങളും റൗച്ച് പ്രഖ്യാപിച്ചു