സ്‌ട്രേലിയയിൽ ജീവിതച്ചെലവ് ഉയരുന്നതിനിടെ മറ്റൊരു ഇരുട്ടടി കൂടി ഉണ്ടാകുമെന്ന് ഉറപ്പായി. ഓസ്ട്രേലിയൻ എനർജി റെഗുലേറ്റർ (എഇആർ) ബെഞ്ച്മാർക്ക് വൈദ്യുതി വില 18.3 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേടെ ചില കുടുംബങ്ങൾക്ക് നൂറുകണക്കിന് ഡോളർ ചെലവ് വർദ്ധിപ്പിക്കുമെന്ന് ഉറപ്പായി.

ഈ വർഷം ജൂലൈ മുതൽ, ഡിഫോൾട്ട് മാർക്കറ്റ് ഓഫറുകൾ എന്നറിയപ്പെടുന്ന താരിഫുകൾ ന്യൂ സൗത്ത് വെയിൽസിൽ 8.5 ശതമാനത്തിനും 18.3 ശതമാനത്തിനും ഇടയിലും സൗത്ത് ഈസ്റ്റ് ക്യൂൻസ്ലാന്റിൽ 12.6 ശതമാനവും സൗത്ത് ഓസ്ട്രേലിയയിൽ 9.5 ശതമാനവും ഉയരും. വിക്ടോറിയൻ ഡിഫോൾട്ട് ഓഫറും ഏകദേശം 5 ശതമാനം വർദ്ധിക്കും.

ചെറുകിട ബിസിനസ് ഉപഭോക്താക്കളെയും മാറ്റങ്ങൾ ബാധിക്കും, സ്റ്റാൻഡിങ് ഓഫർ വിലകൾ സംസ്ഥാനത്തിനനുസരിച്ച് 13.5 ശതമാനം വരെ ഉയരും.വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്ന ഓസ്ട്രേലിയക്കാർക്ക് ഈ വാർത്ത ഒരു അധിക പ്രഹരമായി വരും .

ഈ മാസം ആദ്യം ഓസ്ട്രേലിയൻ എനർജി മാർക്കറ്റ് ഓപ്പറേറ്റർ (AEMO) ശരാശരി ഗാർഹിക വൈദ്യുതി ബിൽ ഈ വർഷം 20 ശതമാനവും അടുത്ത വർഷം 20 ശതമാനവും വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.മൊത്ത വൈദ്യുതി ചെലവ് കുതിച്ചുയരുന്നതാണ് വില വർദ്ധനയുടെ പ്രധാന കാരണമായി അദ്ദേഹം എഇആർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മൊത്തവിലയിൽ 140% ത്തിലധികം വർധനയുണ്ടായി.