ജീവനക്കാരുടെ കുറവും യാത്രക്കാരുടെ തിരക്കിലും ഡബ്ലിൻ എയർപോർട്ട് പ്രവർത്തനം താളംതെറ്റിയ നിലയിൽ. ചക്ക്-ഇൻ, ബാഗ് ഡ്രോപ്പ്, സെക്യൂരിറ്റി സ്‌ക്രീനിങ്ങ് തുടങ്ങിയവയുടെ പേരിൽ യാത്രക്കാർ മണിക്കൂറുകൾ ക്യു നിലക്കുന്നകോടെ പലർക്കും ടിക്കറ്റ് ലഭിച്ചെന്നുവെച്ച് യാത്ര ഉറപ്പാക്കാൻ പറ്റാത്ത സ്ഥിതിയാണ് ഡബ്ലിനിൽ. ഇന്നലെ മാത്രം വിമാനം ലഭിക്കാതെ പോയത് ആയിരത്തോളം പേർക്കെന്നാണ് റിപ്പോർട്ട്.

ദീർഘ ദൂര യാത്രികർ മൂന്നര മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ആ സമയത്തെത്തിയവർക്ക് പോലും വിമാനം മിസ് ആകുന്ന സ്ഥിതിയാണ്. ഉടൻ പരിഹരിക്കുമെന്ന മറുപടിയാണ് എയർപോർട്ടധികൃതരിൽ നിന്നുമുണ്ടാകാറുള്ളത്. കൂടുതൽ യാത്രക്കാരെത്തിയതിനാലാണ് ക്യൂ ഉണ്ടായതെന്ന സാധാരണ മറുപടിയാണ് എയർപോർട്ട് അധികൃതർ നൽകുന്നത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് എയർപോർട്ടിന്റെ പ്രശ്‌നം. യാത്ര മുടങ്ങിയതിന്റെ പേരിൽ ആർക്കും നഷ്ടമുണ്ടാകില്ലെന്ന് എയർപോർട്ടധികൃതർ പറയുന്നുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാകില്ലെന്നാണ് കരുതുന്നത്.സെക്യൂരിറ്റി സ്റ്റാഫിന് പുറമേ മറ്റ് ജീവനക്കാരുടെയും കുറവുണ്ട്. കൂടുതലായി 300 ജീവനക്കാരെ നിയോഗിച്ചിട്ടും തിരക്ക് നിയന്ത്രിക്കാനായില്ലെന്ന് അധികൃതർ പറയുന്നു. ജൂൺ മാസത്തിൽ 370 സുരക്ഷാ ഉദ്യോഗസ്ഥർ കൂടി എത്തുമെന്നും അധികൃതർ പറയുന്നുണ്ട്.

ഫ്‌ളൈറ്റ് നഷ്ടമായവർക്കുണ്ടായ അധികച്ചെലവുകൾ പരിഹരിക്കാൻ യാത്രക്കാർ എയർപോർട്ടിലെ കസ്റ്റമർ എക്സ്പീരിയൻസ് ടീമുമായി ബന്ധപ്പെടണമെന്ന് സുരക്ഷാ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് പരിശീലനവും തുടരുകയാണെന്നും മികച്ച സേവനം ലഭ്യമാക്കുമെന്നും എയർപോർട്ട് അറിയിച്ചു.