ക്യാൻസർ ബാധിത ആയി ചികിത്സയിൽ കഴിയുന്ന മയ്യിൽ എരിഞ്ഞിക്കടവ് സ്വദേശിനിയുടെ ചികിത്സാ ഫണ്ടിലേക്ക്ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കാരുണ്യ സ്പർശംപദ്ധതിയിൽ പെടുത്തി മെട്രോ മെഡിക്കൽ കെയർ, കുവൈറ്റ് നൽകിയസഹായ ധനം കണ്ണൂർ ഡിസിസി പ്രസിഡന്റ് ശ്രീ, മാർട്ടിൻ ജോർജ്അവർകൾ കോൺഗ്രസ്സ് എരിഞ്ഞിക്കടവ് ഒറപ്പൊടി ബൂത്ത് കമ്മിറ്റിവൈസ് പ്രസിഡന്റ് ഫാഹിം മാമ്പിയിലിനു കൈമാറുന്നു.

ചടങ്ങിൽചികിൽസ കമ്മിറ്റി ഭാരവാഹികളായ ഷംസീർ മൗവത്തിൽ, മുനീർ. പി. കെ,അബു കീപ്പാട്ട് എന്നിവർ പങ്കെടുത്തു.കാരുണ്യ സ്പർശം പദ്ധതിയുമായി കോൺഗ്രസ്സ് പാർട്ടിക്ക് കരുത്തേകുന്നഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയെ ഡിസിസി പ്രസിഡന്റ്അഭിവാദ്യങ്ങൾ അറിയിച്ചു.