- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യുവകലാസാഹിതി ഖത്തർ - ഈണം 2022 സെപ്റ്റംബറിൽ
ദോഹ: യുവകലാസാഹിതി ഖത്തറിന്റെ ജനറൽ ബോഡി യോഗം ICC വച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടന്നു. സാഹിതി പ്രസിഡന്റ് അജിത് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കോ-ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി രജി പുത്തൂരാന് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തോട് അനുബന്ധിച്ചു കല-കായിക കമ്മിറ്റികൾ രൂപീകരിച്ചു അതിന്റ്‌റെ കൺവീനിർമ്മാരായി ബിനു ഇസ്മായിൽ & മഹേഷ് മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.
കോവിഡ് മഹാമാരിക്കു ശേഷം ഖത്തർ ഗവണ്മെന്റ് കൂടുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വർഷത്തെ ഈദ് ഓണം ആഘോഷമായ ഈണം 2022 സെപ്റ്റംബറിൽ നടത്താൻ തീരുമാനം എടുത്തു.
മതങ്ങളുടെ പേരിൽ അങ്കം വെട്ടാനൊരുങ്ങുന്ന സാമൂഹിക അന്തരീക്ഷത്തിലും നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സംസ്‌ക്കാരത്തിന്റെ പൊതു ധാര യുടെ നേർക്ക് വെളിച്ചം വീശുന്ന തരത്തിൽ ആയിരിക്കണം നമ്മുടെ പുതിയ തലമുറയെ വാർത്തുഎടുക്കാൻ എന്ന ആശയത്തിന് ഊന്നൽ കൊടുത്താണ് യോഗം പിരിഞ്ഞത്.