- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഉവാൾഡെയിലെ വേദനയിൽ പങ്കു ചേരുന്നുവെന്നു ബൈഡൻ
ടെക്‌സാസ് (ഉവാൾഡെ):അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച ടെക്സസിലെ ഉവാൾഡെയിലെത്തി വെടിവെപ്പിൽ മരിച്ച റോബ് എലിമെന്ററി സ്‌കൂളിലെ 19 കുട്ടികളുടെയും രണ്ട് അദ്ധ്യാപികമാരുടെയും കുടുംബാംഗങ്ങളെ കണ്ടു നേരിട്ട് അനുശോചനം രേഖപ്പെടുത്തി . അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്‌കൂൾ കൂട്ടക്കൊലയിൽ രാജ്യം നടുങ്ങിയിരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു . കമ്മ്യൂണിറ്റി നേതാക്കൾ, വിശ്വാസികൾ, വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായി ബൈഡൻ കൂടിക്കാഴ്ച നടത്തി.
''ഈ വിനാശകരമായ സമയത്ത് സമൂഹത്തിന് പിന്തുണ നൽകേണ്ടതും ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണെന്ന് പ്രസിഡന്റും പ്രഥമ വനിതയും വിശ്വസിക്കുന്നുവെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻപിയറി നേരത്തെ മാധ്യമപ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു
പ്ര സിഡന്റും പ്രഥമ വനിതയും ഉവാൾഡെയിലെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും വേദനയിൽ പങ്കു ചേരുന്നുവെന്നും ,അവരുടെ സങ്കടത്തിലും ആഘാതത്തിലും കുറച്ച് ആശ്വാസമാകും തങ്ങളെന്നും എന്ന് പ്രസിഡന്റ് പറഞ്ഞു. ''ഒരു രാഷ്ട്രമെന്ന നിലയിൽ, നാമെല്ലാവരും അവർക്കൊപ്പം ഉണ്ടായിരിക്കണമെന്ന് പ്രസിഡന്റ് അഭ്യര്ത്ഥിച്ചു .ഞായർ പകൽ മുഴുവൻ ഉവാൾഡെയിൽ ചിലവഴിച്ചശേഷം
വൈകീട്ട് സ്‌നന്റോണിയയിൽ തിരിച്ചെത്തി സേക്രഡ് ഹാർട് കത്തോലിക്ക ചർച്ചിലെ മാസ്സിൽ പങ്കെടുത്തശേഷമാണ് തിരിച്ചുപോയത്