- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ആലിപ്പഴവർഷവും കൊടുങ്കാറ്റും; മരങ്ങൾ കടപുഴകി; ഗതാഗതക്കുരുക്ക്; വിമാനങ്ങൾ പുറപ്പെടാൻ വൈകി
ഡൽഹി: രാജ്യതലസ്ഥാനത്ത് ശക്തമായ ആലിപ്പഴ വർഷവും കൊടുങ്കാറ്റും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേൽ വീണ് കേടുപാടുകൾ സംഭവിച്ചു. കാറ്റിന്റെ ശക്തിയിൽ റോഡിൽനിന്ന് കാറുകൾ നീങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
#WATCH | Delhi: A car trapped under an uprooted tree in Connaught Place as the national capital received sudden rainfall accompanied by hailstorm. The car was unoccupied and was in the parking lot. pic.twitter.com/wdc7QDK2ZY
- ANI (@ANI) May 30, 2022
പലയിടത്തും മരങ്ങൾ കടപുഴകിവീണു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി. കഴിഞ്ഞ തിങ്കളാഴ്ചയും ഡൽഹിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു.
Heavy Rains & road blocks in Delhi.#Delhi #rain #roadblocks #staysafe pic.twitter.com/9nWYwd8CyT
- Dr Vivek Shama ???????? (@VivekShama) May 30, 2022
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കനത്ത ചൂടായിരുന്നു.
#delhi #rain pic.twitter.com/VKjwa2YA1o
- sparsh sharma (@reportersparsh) May 30, 2022




