- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ നമസ്‌കരിച്ച് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് 70കാരൻ മരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറം അരീത്തോട് പള്ളിയിൽനിന്ന് നമസ്‌കരിച്ച് ചായ കുടിക്കാൻ ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടയിൽ ബൈക്കിടിച്ച് കാൽ നട യാത്രക്കാരനായ 70കാരൻ മരിച്ചു. മലപ്പുറം അരീത്തോട് -പലാന്തറ സ്വദേശി കൊണ്ടാണത് കുഞ്ഞിമ്മു (70) ആണ് മരിച്ചത്.
പള്ളിയിൽ നന്ന് നിസ്‌കരിച്ച് ചായ കുടിക്കാൻ ഹോട്ടലിലേക്ക് പോകുമ്പോൾ അരീത്തോട് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: ആഇശക്കുട്ടി മക്കൾ :റസാഖ്, ആശിഖ് , ആസിയ, ജമീല, സീനത്ത്, സക്കീന, സലീന, ഹാജറ, മുഫീദ , റഫീന .മരുമക്കൾ : റഹീം വലിയ പറമ്പ്, റസാഖ് ആറങ്ങാടി , അശ്റഫ് ചിറമംഗലം, സിദ്ദീഖ് കാടപ്പടി ,ഗസ്സാലി കരുമ്പിൽ , സാലി കുറ്റൂർ, മുനീർ എടരിക്കോട്, സുഹ്റ, സൈറാബാനു
Next Story