അബുദാബി: യുഎഇയിൽ ഇന്ന് 379 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 383 പേരാണ് രോഗമുക്തരായത്. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.