- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൃഗശാലയിൽ പാമ്പു കടിയേറ്റ് സിംഹത്തിന് ദാരുണാന്ത്യം
ഭുവനേശ്വർ: മൃഗശാലയിൽ പാമ്പു കടിയേറ്റ് സിംഹത്തിന് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് ഗംഗ എന്ന സിംഹത്തെ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിദഗ്ധ ചികിത്സ ആരംഭിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിംഹത്തെ പാർപ്പിച്ചിരുന്ന സ്ഥലത്ത് സുരക്ഷാ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനു സമീപം ചുരുണ്ടുകിടക്കുന്ന നിലയിൽ വിഷപ്പാമ്പിനെ കണ്ടെത്തിയത്. ഒഡിഷയിലെ ബുധനേശ്വറിലുള്ള നന്ദൻകാനൻ സുവോളജിക്കൽ പാർക്കിലാണ് സംഭവം നടന്നത്. പാമ്പു കടിച്ചതാകാം മനസ്സിലാക്കി പ്രതിവിഷം നൽകി. എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു.
ശനിയാഴ്ച സിംഹത്തിന് ജീവൻ നഷ്ടമായതായി മൃഗശാല ഡെപ്യൂട്ടി ഡയറക്ടറർ സഞ്ജിത് കുമാർ വ്യക്തമാക്കി. 15 വയസ്സുള്ള ആഫ്രിക്കൻ സിംഹമായിരുന്നു ഗംഗ. മൃഗശാല അധികൃതരുടെ അനാസ്ഥയാണ് സിംഹത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് മൃഗസംരക്ഷണ പ്രവർത്തകർ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വെള്ളിക്കെട്ടൻ പാമ്പാണ് സിംഹത്തെ കടിച്ചത്.




