- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ദിവസവും രണ്ടു മുതൽ നാലു കപ്പ് വരെ കുടിക്കുന്നവരുടെ ആയുസ്സ് കൂടും: കാപ്പി കുടിക്കുന്നത് പെട്ടെന്നുള്ള മരണത്തെ തടയുമെന്ന് ചൈനീസ് ഗവേഷകർ
ദിവസവും കാപ്പി കുടിക്കുന്നവർ പെട്ടെന്നൊന്നും മരിക്കില്ലെന്ന് ചൈനീസ് ഗവേഷകർ. മധുരം ഇട്ടോ ഇടാതെയ1 ദിവസവും രണ്ട് മുതൽ നാലു ഗ്ലാസ് വരെ കാപ്പി കുടിച്ചാൽ മരണ സാധ്യത മൂന്നിലൊന്നായി കുറയുമെന്നാണ് ഗവേഷകരുടെ കണ്ടെത്താൽ. കാപ്പി കുടിക്കുമ്പോൾ മധുരത്തെ പേടിക്കേണ്ട. മധുരം ഇട്ട് കാപ്പി കുടിക്കുന്നവരിലെ പെട്ടെന്നുള്ള മരണ സാധ്യത കുറയുന്നു. മധുരം ഇട്ടും ഇടാതെയും കോഫി കുടിക്കുന്നവരും കോഫി കുടിക്കാത്തവരുമായ 50 വയസ്സ് പ്രായമുള്ള ആരോഗ്യവാന്മാരായ 1,70,000 ബ്രിട്ടീഷുകാരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഏഴ് വർഷമാണ് ഇവരിൽ പഠനം നിർത്തിയത്.
മധുരം ഇല്ലാത്ത കാപ്പി കുടിക്കുന്നവരിൽ മരണ സാധ്യത കാപ്പി കുടിക്കാത്തവരേക്കാൾ 29 ശതമാനം കുറവാണ്. മധുരം ഇട്ടു കുടിക്കുന്നവരിൽ 31 ശതനമാനവും മരണ സാധ്യത കുറവാണ്. കാപ്പിയിൽ ഒരു ടേബിൾ സ്പൂൾ പഞ്ചസാര വരെ കുഴപ്പമില്ലെന്നും ഗവേഷകർ പറയുന്നു. അതേസമയം പഞ്ചസാര കൂടുതലായി ഉപയോഗിച്ചാൽ പൊണ്ണത്തടി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നിരവധി പഠനങ്ങളിലൂടെയാണ് കാപ്പിയും ആയസ്സും തമ്മിലുള്ള ബന്ധം ഗവേഷകർ ഉറപ്പിച്ചത്. കാപ്പി കുടിക്കുന്നവരിൽ ആയുസ്സ് വർദ്ധിക്കുകയും ഡിപ്രഷൻ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നതായി കണ്ടെത്തി. സർവ്വേയിൽ പങ്കെടുത്തവരുടെ ദൈനംദിന ഡയറ്റുകൾ പരിശോധിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മധുരമിട്ടോ, മധുരമിടാതെയോ, പാലൊഴിച്ചോ തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.