സെപ്റ്റംബറിന് ശേഷം ജർമ്മനിയിലെ പൊതുഗതാഗതത്തിലെ ടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ജർനിയിലുടനീളമുള്ള ട്രാൻസ്‌പോർട്ട് അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ ഓഫ് ജർമ്മൻ ട്രാൻസ്‌പോർട്ട് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പ്രഖ്യാപിച്ച 9-യൂറോ ടിക്കറ്റ് സ്‌കീം അവസാനിച്ചതിന് ശേഷം പൊതുഗതാഗത നിരക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ഗതാഗതച്ചെലവിന്റെ ഭാരം ലഘൂകരിക്കാൻ ജർമ്മൻ ഗവൺമെന്റ് 9 യൂറോയുടെ പ്രതിമാസ ടിക്കറ്റ് അവതരിപ്പിച്ചത് ജൂൺ 1 മുതൽ ലഭ്യമായി തുടങ്ങും. ആനുകൂല്യം മൂലം ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗതങ്ങളിൽ യാത്ര ചെയ്യുമെന്നും ഇത് മൂലം പരിസ്ഥിതി മലിനീകരണം കുറയുമെന്നുമാണ് അധികൃതർ കരുതുന്നത്.

അതുകൊണ്ട് തെന്ന 9യൂറോ ടിക്കറ്റിനുള്ള ഡിമാൻഡ് വളരെ വലുതാണ്, പ്രീസെയിലിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ഒരു ദശലക്ഷത്തിലധികം വിറ്റതായും റെയിൽ കമ്പനി അറിയിച്ചു.