- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയിലെത്തുന്നവർക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്; നടപടി തീർത്ഥാടകരുടെ യാത്രാ തിരക്ക് കണക്കിലെടുത്ത്
'ജിദ്ദ: ഹജ്ജിനോടനുബന്ധിച്ച് സൗദിയിലേക്ക് വരുന്ന സന്ദർശക വിസക്കാർക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്. ഹജ്ജിനോടനുബന്ധിച്ച് ജൂൺ 9 വ്യാഴം (ദുൽഖഅദ് 10) മുതൽ ജൂലൈ 9 ശനി (ദുൽഹജ്ജ് 10) വരെയാണ് നിയന്ത്രണം. രാജ്യത്തെ എയർലൈൻസ് കമ്പനികൾക്കുള്ള ഹജ്ജ് യാത്രാസംബന്ധിച്ച മാർഗനിർദേശങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
എല്ലാ തരത്തിലുള്ള സന്ദർശന വിസക്കാർക്കും വിലക്ക് ബാധകമായിരിക്കും. ഇത്തരം വിസയിൽ സൗദിയിലെത്തുന്നവരെ ഈ നാല് വിമാനത്താവളങ്ങളിൽ പറയപ്പെട്ട ഒരു മാസക്കാലം സ്വീകരിക്കില്ലെന്ന് സൗദി എയർലൈൻസ് ടൂറിസം കമ്പനികൾക്കയച്ച സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർത്ഥാടകരുടെ യാത്രാ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
സന്ദർശക വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം. എന്നാൽ ഇവർക്ക് റിയാദ് വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ പാടില്ലെന്നും നിർദേശങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്.