- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പുകളിൽ ഫില്ലിങ്ങിന് സർവീസ് ചാർജ് ഏർപ്പെടുത്താൻ നീക്കം; കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് നിർദ്ദേശം
കുവൈത്തിൽ പെട്രോളിന് അമിതനിരക്ക് ഈടാക്കരുതെന്ന് പമ്പുടമകളോട് നാഷണൽ പെട്രോളിയം കമ്പനിയുടെ കർശന നിർദ്ദേശം. പെട്രോൾ പമ്പുകളിൽ ഫില്ലിങ്ങിന് സർവീസ് ചാർജ് ഏർപ്പെടുത്താൻ ചില സ്വകാര്യ പെട്രോൾ വിതരണക്കമ്പനികൾ നീക്കം നടത്തിയതിനെ തുടർന്നാണ് കെ.എൻ.പിസി ഇക്കാര്യം അറിയിച്ചത്.
സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാൽ സെൽഫ് സർവീസ് സൗകര്യം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ജീവനക്കാരുടെ സഹായം ആവശ്യമുള്ളവരിൽനിന്ന് 200 ഫിൽസ് അധികം ഈടാക്കുമെന്നും പെട്രോൾ മാർക്കറ്റിങ് കമ്പനിയായ ഊല അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയത്.
സ്വകാര്യ ഫ്യൂവൽ മാർക്കറ്റിങ് കമ്പനികളുമായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കെ.എൻ.പി.സിയും അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന് അറിയിച്ചത്. എന്നാൽ ഉപഭോക്താക്കൾ സ്വയം പെട്രോൾ നിറക്കുന്ന സെൽഫ് സർവീസ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ കമ്പനികളെ അനുവദിക്കും.