മുംബൈ: തന്റെ നഗ്‌നചിത്രം കാണണമെന്ന് ഇൻസ്റ്റാഗ്രാമിലൂടെ സന്ദേശമയച്ചയാൾക്ക് മറുപടി നൽകി നടി തിലോത്തമ ഷോം. സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം പങ്കുവച്ചാണ് അവർ മറുപടി നൽകിയത്. ഇത്തരം സന്ദേശങ്ങൾ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്നു പറഞ്ഞ അവർ അതിനുള്ള കാരണവും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

നടി റൈത്താഷ റാത്തോർ കഴിഞ്ഞ ദിവസം ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിലുള്ളതുപോലെ നിങ്ങളെ കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രംഗം ഓർമിച്ചുകൊണ്ടാണ് തിലോത്തമ ഇതിന് മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത് ഒരു പ്രൊഫഷണലെന്ന നിലയിൽ ഞാൻ സ്‌ക്രീനിൽ അടുപ്പത്തോടും നഗ്‌നതയോടും പോരാടുന്നതുകൊണ്ടാണോ എന്ന് ചോദിച്ചു കൊണ്ടാണ് അവർ പോസ്റ്റ് ആരംഭിക്കുന്നത്.

ഖിസ്സയിൽ പിതാവിന്റെ കഥാപാത്രത്തിന് മുന്നിൽ നഗ്‌നയായി നിൽക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ആരോ എന്നെ നിരീക്ഷിക്കുന്നു എന്ന തോന്നലിൽ ഒരു പിന്മാറ്റമായിരുന്നു സ്വന്തം സ്തനങ്ങൾ കണ്ടപ്പോഴുള്ള എന്റെ ആദ്യ പ്രതികരണം. എന്നാൽ, മുലക്കണ്ണുകൾ കണ്ടപ്പോൾ ഞാൻ എന്നെ തന്നെ നോക്കുകയാണെന്നാണ് തോന്നിയത്. അതു കഴിഞ്ഞപ്പോൾ മറ്റുള്ളവർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കാതെയായി.

പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്‌നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാൻ അറിഞ്ഞത്. ഒരു ശരീരം എന്താണ് സംസാരിക്കുന്നത്, എന്ത് മാന്യതയാണ് പ്രേക്ഷകൻ മനസിലാക്കേണ്ടത് നഗ്‌നത പ്രതിഷേധത്തിന്റെ, സാമൂഹ്യമുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ, സ്നേഹത്തിന്റെ ഉപകരണമാണ്.

പ്രതിഷേധവും രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് നഗ്‌നശരീരത്തിന്റെ ശക്തി ആ നിമിഷം താൻ അറിഞ്ഞുവെന്ന് തിലോത്തമ പറഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശയവിനിമയം എന്ത് ഔചിത്യമാണ് പ്രേക്ഷകൻ മനസിലാക്കേണ്ടത് താഴേത്തട്ട് മുതൽ സമൂഹത്തിന്റെ മുൻനിര പ്രതിഷേധങ്ങളിൽ വരെ സ്വയം അംഗീകരിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള ഒരു ഉപകരണമാണ് നഗ്‌നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും പുതുതലമുറ സൈബർ ആക്രമണങ്ങളാൽ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നുവെന്നും അവർ കുറിച്ചു.

റൈത്താഷ റാത്തോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോത്തമ പറഞ്ഞിട്ടുണ്ട്. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ സർ, എ ഡെത്ത് ഇൻ ദ ഗുഞ്ച്, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം.