- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബക്‌സർ, സമസ്തിപുർ ജില്ലകളിൽ പെട്രോളിയം അംശങ്ങൾ; സ്വർണത്തിനു പിന്നാലെ എണ്ണ പര്യവേക്ഷണത്തിന് അനുമതി തേടി ഒഎൻജിസി
പട്‌ന: ബിഹാറിൽ ജമുയി ജില്ലയിലെ സ്വർണ പര്യവേക്ഷണത്തിനു പിന്നാലെ ബക്‌സർ, സമസ്തിപുർ ജില്ലകളിൽ എണ്ണ പര്യവേക്ഷണവും. ഗംഗാതടത്തിലെ ബക്‌സർ, സമസ്തിപുർ ജില്ലകളിൽ എണ്ണ പര്യവേക്ഷണത്തിനു എണ്ണ, പ്രകൃതി വാതക കോർപറേഷൻ (ഒഎൻജിസി) ബിഹാർ സർക്കാരിന്റെ അനുമതി തേടി.
ജമുയി ജില്ലയിൽ സ്വർണ പര്യവേക്ഷണത്തിനായി സംസ്ഥാന ഖനി വകുപ്പ്, ദേശീയ ധാതു വികസന കോർപറേഷനുമായി ധാരണാപത്രം ഒപ്പു വയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഗംഗാ തടത്തിൽ ഒഎൻജിസി നടത്തിയ പ്രാഥമിക സർവേയിൽ ബക്‌സർ, സമസ്തിപുർ ജില്ലകളിൽ പെട്രോളിയം അംശങ്ങൾ കണ്ടെത്തിയിരുന്നു. ഒഎൻജിസി ഇക്കാര്യം കേന്ദ്ര സംസ്ഥാന സർക്കാരുകളെ അറിയിച്ച് എണ്ണ പര്യവേക്ഷണത്തിന് അനുമതി തേടിയിട്ടുണ്ട്.
Next Story




