- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സത്യേന്ദർ ജെയിനിന്റെ എല്ലാ രേഖകളും കണ്ടിട്ടുണ്ട്; ആരോപങ്ങൾ കള്ളം; സത്യേന്ദർ ജെയിൻ തികഞ്ഞ രാജ്യസ്നേഹി; തലപോയാലും രാജ്യത്തെ വഞ്ചിക്കില്ല'; ന്യായീകരിച്ച് കെജ്രിവാൾ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത ഡൽഹി മന്ത്രി സത്യേന്ദർ ജെയിനെ ന്യായികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സത്യേന്ദറിനെതിരായ കള്ളപ്പണക്കേസ് വ്യാജമാണെന്നും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
'സത്യേന്ദർ ജെയിനിന്റെ എല്ലാ രേഖകളും ഞാൻ വായിച്ചതാണ്. ആരോപങ്ങൾ കള്ളമാണ്. ഈ കേസ് തന്നെ വ്യാജമാണ്. ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ താൻ പണ്ടേ നടപടിയെടുത്തേനെ. സത്യം എപ്പോഴും വിജയിക്കും. എനിക്കെതിരെയും ഞങ്ങളുടെ പല എംഎൽഎമാർക്കെതിരെയും അവർ കേസുകൾ ചുമത്തിയിട്ടുണ്ട്. സത്യേന്ദർ ജെയിനും കുറ്റവിമുക്തനായി പുറത്തുവരും' മന്ത്രിയുടെ അറസ്റ്റിനുശേഷം ആദ്യമായി നൽകിയ വിഡിയോ അഭിമുഖത്തിൽ കേജ്രിവാൾ വ്യക്തമാക്കി.
ജെയിൻ രാജ്യസ്‌നേഹിയും സത്യസന്ധനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെയിന്റെ ഭാര്യയും കുട്ടികളും കടന്നുപോകുന്ന അവസ്ഥ തനിക്കു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിൽ തിങ്കളാഴ്ചയാണ് ഇ.ഡി. സത്യേന്ദറിനെ അറസ്റ്റ് ചെയ്തത്. സിബിഐ. 2017 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇദ്ദേഹത്തിനെതിരേ കള്ളപ്പണക്കസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂൺ 9 വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കാരണങ്ങളാലാണ് ഇഡി സത്യേന്ദർ ജെയിനെ ലക്ഷ്യമിട്ടതെന്നും കേജ്രിവാൾ കൂട്ടിച്ചേർത്തു.




