- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; 'പ്രതി'സ്ഥാനത്ത് ജീവനക്കാർ; അഞ്ച് സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ആർഡിഒ കോടതിയിൽനിന്നു തൊണ്ടി മുതലുകൾ കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പ് നടന്നത് 2019നു ശേഷമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുറമെ നിന്നാരും ലോക്കറുകൾ തുറന്നിട്ടില്ല. അതിനാൽ ജീവനക്കാർ തന്നെയാണ് പ്രതിസ്ഥാനത്ത്.
തിരുവനന്തപുരം കലക്ടറേറ്റിലെ ആർഡിഒ കോടതിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിലാണ് വൻ കവർച്ച. 69 പവനോളം സ്വർണവും 120 ഗ്രാമിലേറെ വെള്ളിയും 45,000ത്തോളം രൂപയും നഷ്ടമായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിനു ശേഷം ജീവനക്കാർക്കെതിരായ നടപടി നിശ്ചയിക്കുമെന്ന് കലക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.
തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതലയുള്ളത് സീനിയർ സൂപ്രണ്ട് എന്ന ഉദ്യോഗസ്ഥനാണ്. 2010 മുതൽ 2019 വരെയുള്ള തൊണ്ടിമുതലുകളിലാണ് കവർച്ച നടന്നിരിക്കുന്നത്. ഈ കാലയളവിൽ 26 സീനിയർ സൂപ്രണ്ടുമാർ ജോലി നോക്കി. പക്ഷേ പല ഘട്ടങ്ങളിലല്ലാതെ, ഒറ്റയടിക്കാവാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ 2019നു ശേഷമാവാം അതെന്നും വിലയിരുത്തുന്നു.
അതുകൊണ്ട് 2019നു ശേഷമുള്ള അഞ്ച് സീനിയർ സൂപ്രണ്ടുമാരെ കണ്ടെത്തി ഉടൻ ചോദ്യം ചെയ്യും. പേരൂർക്കട പൊലീസിനെ കൂടാതെ എഡിഎമ്മിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവുമുണ്ട്.




