- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവേശനോത്സവ ദിനത്തിൽ മകനെ സ്കൂളിലാക്കാൻ നവ്യാ നായർ; ഫോട്ടോ പങ്കുവെച്ച് ആശംസകൾ നേർന്ന് താരം
കൊച്ചി; അക്ഷര മുറ്റത്തേക്ക് ചുവടുവയ്ക്കുന്ന കുരുന്നുകളെ സ്വാഗതം ചെയ്ത് പ്രവേശനോത്സവം ആഘോഷമാക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ. വിശേഷ ദിനത്തിലെ ഫോട്ടോ പങ്കുവെച്ച് എല്ലാവരും ആഘോഷകമാക്കുകയാണ്. മകൻ സായിയെ സ്‌കൂളിൽ എത്തിച്ച ഫോട്ടോ പങ്കുവച്ചാണ് നവ്യാ നായർ ആശംസകൾ നേർന്നത്.
കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അദ്ധ്യാപികയായ ബെലിന്ദയ്‌ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായർ പങ്കുവെച്ചിട്ടുണ്ട്. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായർ ആശംസിച്ചു. നവ്യാ നായരുടെ മകൻ സായ്‌യിക്കും ഒട്ടേറെ പേരാണ് ആശംസകൾ നേരുന്നത്.
'ഒരുത്തീ' എന്ന സിനിമയാണ് നവ്യാ നായരുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. രാധാമണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ നവ്യാ നായർ അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം നവ്യാ നായർ വൻ തിരിച്ചുവരാവായിരുന്നു 'ഒരുത്തീ'യിലൂടെ നടത്തിയത്.
പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു നവ്യാ നായർ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായർ ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. 'ദൃശ്യ'ത്തിന്റെ കന്നഡ പതിപ്പിൽ ഒന്നും രണ്ടും ഭാഗങ്ങളിൽ നവ്യാ നായർ അഭിനയിച്ചിരുന്നു.




