- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ മുതിർന്ന നേതാവ് ബ്രിജേഷ് കലപ്പ കോൺഗ്രസ് വിട്ടു; ആംആദ്മി പാർട്ടിയിൽ ചേരും
ബംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാർട്ടി വിട്ടു. പിന്നാലെ അദ്ദേഹം ആംആദ്മിയിൽ ചേരുകയാണെന്ന് അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്.
കോൺഗ്രസിൽ വിശ്വാസം നഷ്ടമായെന്നും 1997 മുതലുള്ള ബന്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. പാനൽ ഡിബേറ്റുകളിലും ചാനൽ ചർച്ചകളിലുമടക്കം കോൺഗ്രസിന്റെ മുഖമായിരുന്നു ബ്രിജേഷ് കലപ്പ.
ദേശീയ തലത്തിൽ കോൺഗ്രസിലെ വിവിധ ചുമതലകൾ ബ്രിജേഷ് കലപ്പ വഹിച്ചിരുന്നു. രാജ്യസഭാ സീറ്റിലേക്ക് അടക്കം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. ഇന്നലെ ?വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന വാർത്ത പുറത്ത് വന്നത് കോൺഗ്രസ് വലിയ തിരിച്ചടി നൽകിയിരുന്നു.
ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്റെ മുഖമായിരുന്നു.




