ന്ന് മുതൽ ഇറ്റലിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നിയമങ്ങൾ പാലിക്കേണ്ട. എല്ലാ കോവിഡ് പ്രവേശന നിയമങ്ങളും റദ്ദാക്കിയതായി ഇറ്റലി അറിയിച്ചു.ബുധനാഴ്ച മുതൽ പരിശോധന, വീണ്ടെടുപ്പ് അല്ലെങ്കിൽ വാക്‌സിനേഷൻ എന്നിവയുടെ തെളിവ് ആവശ്യകത പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറ്റലിയിലേക്കുള്ള യാത്രക്കാർക്ക് ഒരു ഇയു ഡിജിറ്റൽ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന മെയ് 1 ന് എടുത്തുകളഞ്ഞതിന് ശേഷം, കൊവിഡുമായി ബന്ധപ്പെട്ട അവസാനത്തെ നിയമമവും പിൻവലിച്ചിരിക്കുകയാണ്.

അതേസമയം ഏറ്റവും പുതിയ സർക്കാർ ഉത്തരവിൽ ആസൂത്രണം ചെയ്തതുപോലെ ~ ജൂൺ 15 ന് ഇറ്റലിയുടെ പൊതുഗതാഗത മാസ്‌ക് മാൻഡേറ്റ് എടുത്തുകളയുമോ അതോ ഈ തീയതിക്കപ്പുറം നീട്ടുമോ എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.