- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരക്കിനെ തുടർന്ന് വിമാനം നഷ്ടമായ യാത്രക്കാർക്ക് റീ ഫണ്ട് ഉടൻ നല്കുമെന്ന് ഡബ്ലിൻ എയർപോർട്ട് അധികൃതർ; വിമാനം നഷ്ടമായവർ ആയിരത്തിലധികം പേർ
തിരക്കിനെ തുടർന്ന് വിമാനം നഷ്ടമായ യാത്രക്കാർക്ക് റീ ഫണ്ട് ഉടൻ നല്കുമെന്ന് ഡബ്ലിൻ എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് പണം തിരികെ ക്ലെയിം ചെയ്യാനാകുമെങ്കിലും, നഷ്ടമായ അവധിദിനങ്ങളുടെയോ ഇവന്റുകളുടെയോ ചെലവുകൾ വഹിക്കില്ലെന്ന് അധികൃതർ അറിയിച്ചു
കഴിഞ്ഞ ഞായറാഴ്ച ഡബ്ലിൻ എയർ പോർട്ടിൽ അനുഭവപ്പെട്ട വലിയ തിരക്കിനെ തുടർന്ന് ആയിരത്തിലധികം ആളുകൾക്ക് വിമാനം നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകൾ. റീ ഫണ്ട് ആവശ്യമുള്ളവർ customerexperience@dublinairport.com എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
എയർ ലൈനുകൾ തങ്ങളുടേതായ രീതിയിലും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. സൗജന്യ റീ ബുക്കിംഗാണ് ഇവർ അനുവദിക്കുന്നത്. അധിക ചാർജുകളൊന്നും നൽകേണ്ടതില്ല. യാത്രകൾ ഇൻഷുർ ചെയ്തിരുന്നവർക്ക് അതിലൂടെയും നഷ്ടപരിഹാരം ലഭിക്കും. ഈ വിധത്തിൽ ലഭിക്കാത്തവരാണ് ഡബ്ലിൻ എയർപോർട്ട് കസ്റ്റമർ കെയറുമായി ബന്ധപ്പെടേണ്ടത്.