- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകം; ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി ആദിത്യനാഥ്
ലഖ്‌നോ: അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു യോഗി. ഇതോടെ ക്ഷേത്ര നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
മറ്റ് പുരോഹിതന്മാർക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട 90 മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും സന്യാസിമാരും ചടങ്ങിൽ പങ്കെടുത്തു.
രാമക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങൾ ഉണരുകയാണെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥ് പറഞ്ഞിരുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം കാശി, മഥുര തുടങ്ങിയ ഇടങ്ങളെയും ഉണർത്തി.
ക്ഷേത്ര നഗരങ്ങളായ കാശി, മധുര, വൃന്ദാവനം, നൈമിഷ് ധാം എന്നിവിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തരാണ് കാശിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച് പുണ്യനഗരം അതിന്റെ പ്രധാന്യം തെളിയിക്കുകയാണെന്നും യോഗി ആദ്യിത്യനാഥ് പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണമെന്നും ഉത്തർപ്രദേശിൽ 75 സീറ്റെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.




