- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാരക പ്രഹരശേഷിയുള്ള തോക്കുകൾ നിരോധിക്കണം: കമല ഹാരിസ്
ബഫല്ലോ (ന്യൂയോർക്ക്): രാജ്യത്ത് കൂട്ട വെടിവയ്പു സംഭവങ്ങളിൽ മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാരക പ്രഹരശേഷിയുള്ള തോക്കുകൾ അടിയന്തരമായി നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്.
കഴിഞ്ഞ ആഴ്ച ബഫല്ലോ കൂട്ട വെടിവയ്പിൽ കൊല്ലപ്പെട്ട 10 പേരിൽ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീൽഡിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കമല ഹാരിസ്.
മാരക പ്രഹരശേഷിയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നത് യുദ്ധരംഗത്താണ്. സിവിൽ സൊസൈറ്റിയിൽ ഇത്തരം ആയുധങ്ങൾക്ക് സ്ഥാനമില്ല - കമല ഹാരിസ് പറഞ്ഞു. തോക്കു വാങ്ങുന്പോൾ യൂണിവേഴ്സൽ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമല ഹാരിസ് കൂട്ടിചേർത്തു. രാജ്യത്ത് ഈ വർഷം മാത്രം ഇരുനൂറിലധികം വെടിവയ്പു സംഭവങ്ങൾ ഉണ്ടായ സ്ഥിതിക്ക് നിയമം ഉണ്ടാക്കുന്നവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതു രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവർ പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാൻ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. ഇതിൽ വിഭാഗീയത ഉണ്ടാകരുത്. യുഎസ് കോൺഗ്രസ് അംഗങ്ങൾ തോളോടു ചേർന്ന് നിയമനിർമ്മാണത്തിന് ഒന്നിച്ചു നിൽക്കണമെന്നും കമല ഹാരിസ് അഭ്യർത്ഥിച്ചു.