- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ 'സ്പ്രിങ് ഫ്ളിങ് 2022' വിജയകരമായി
ഹ്യൂസ്റ്റൺ: മെയ് 29 ഞായറാഴ്ച ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്റെ (എച്ച്എംഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്പ്രിങ് ഫ്ളിങ് 2022' പോട്ട്ലക്ക് ഡിന്നർ എന്ന പരിപാടി ആസ്വാദ്യവും മനോഹരവും ആയിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
കൃത്യം നാലുമണിക്ക് ആരംഭിച്ച പരിപാടിയിലെ വിഭവങ്ങളെല്ലാം തന്നെ സംഘടനയുടെ ഭാരവാഹികൾ പാചകം ചെയ്തതുകൊണ്ട് വളരെ സ്വാദിഷ്ടവും സുഭിഷ്ടവുമായിരുന്നു. സ്പിങ് മാസത്തിലുള്ള എല്ലാ കേരളീയ ഇന്ത്യൻ അമേരിക്കൻ ആഘോഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരേ പന്തിയിൽ സംയുക്തമായാണ് ആഘോഷിച്ചത്.
ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ഡിന്നർ അതിന്റെ സംഘാടനത്തിലും സൗഹൃദത്തിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ഈസ്റ്റർ, വിഷു, റമദാൻ, മെമോറിയൽ ഡേ എന്നീ നാലു ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ തനതായ പ്രാധാന്യം നൽകി ഒരുമിച്ച് ഒരേ പോലെ ആഘോഷിക്കാൻ എല്ലാവർക്കും കഴിഞ്ഞു എന്നത് വളരെ ഹൃദ്യമായി.
എച്ച്എംഎ യുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ പ്രതീഷ് പാണഞ്ചേരി വിഷുക്കൈനീട്ടം നൽകി എല്ലാവരെയും ആദരിച്ചു. മൗന പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. എസ്സാ സാൽബി മനോഹരമായ ഗാനവും, Brianna, Isa, Eileen, Angela എന്നിവരുടെ നൃത്തനൃത്യങ്ങളും ഗാനവും, മറ്റു നിരവധി ഡാൻസും കളികളും കഥകളും സന്തോഷവും നിറഞ്ഞ മനോഹരമായ നാല് മണിക്കൂറുകൾ കടന്നു പോയത് അറിഞ്ഞില്ല. എച്ച് എം എ സെക്രട്ടറി ഡോ. നജീബ് കുഴിയിൽ എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാ വിഭവങ്ങളും. എച്ച് എം എ പ്രവർത്തകർ തന്നെയാണ് പാചകം ചെയ്തത്. തനതായ കേരളാ വിഭവങ്ങളെ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നത് തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.
ജയപ്രിയ, ബ്രിയാന, ഏഞ്ചല, ഇസ, എയ്ലീൻ, എസ്സ, റിസ, അയിഷ്, അദിത് എന്നീ കൊച്ചുമിടുക്കന്മാരുടെയും മിടുക്കികളുടെയും പാട്ടും ഡാൻസും പ്രസംഗങ്ങളും ഉണ്ടായിരുന്നു. ഡോ. നജീബ് കുഴിയിൽ മനോഹരമായ ഗാനം ആലപിച്ചു. അദ്ദേഹത്തിന്റെ തന്നെ മോണോ ആക്ടും ഉണ്ടായിരുന്നു. മേരിക്കുട്ടി എബ്രഹാമിന്റെ 'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്' എന്ന ഗാനം മനോഹരമായിരുന്നു. ആൻഡ്രൂസ് ജോസഫ് , സതീശൻ പാണഞ്ചേരി, മിനി സെബാസ്റ്റ്യൻ, രാജു ഡേവിസ്, ലിസി പോളി, ലൂസി രാജു, ആലീസ് മാത്യൂസ്, ഗ്രേസി ആൻഡ്രൂസ്, സവിതുകൊട്ടിയാൻ, സ്മിത റോബി, റെജി ജയിംസ്, ടിഫനി സാൽബി, മിനി പാണഞ്ചേരി, ജയപ്രിയ മുതലായവർ പങ്കെടുത്തു.
ബോൾ പാസിങ്, മ്യൂസിക് ചെയർ, ഗസിങ് ഗെയിം, വാക്കിങ് ഗെയിം മുതലായ കായിക വിനോദങ്ങളിൽ എല്ലാവരും പങ്കെടുത്തു. വിജയികൾക്ക് ഓണാഘോഷ വേളയിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. ഈ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും എച്ച് എം എ പ്രസിഡന്റ് ശ്രീമതി ഷീല ചെറു നന്ദി അറിയിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും കുടുംബങ്ങളുടെ സന്തോഷത്തിനും കമ്മ്യൂണിറ്റിയുടെ വിവിധതരത്തിലുള്ള ആവശ്യങ്ങൾക്കും ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷീലാ ചെറു പ്രഖ്യാപിച്ചു. ട്രഷറർ മിനി സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി അറിയിച്ചു.
മെമോറിയൽ ഡേയെക്കുറിച്ച് കുട്ടികൾ പ്രസംഗിച്ചു. അമേരിക്കൻ - ഇന്ത്യൻ ദേശീയ ഗാനത്തോടെ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.