ഡാൻസുകളിക്കാൻ പൊതുവേ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പൊതുനിരത്തിൽ അതും ജനങ്ങൾക്ക് മുന്നിൽ യാതൊരു സങ്കോചവും കൂടാതെ ഡാൻസ് ചെയ്യാൻ എത്രപേർക്ക് കഴിയും. യുവകലാകാരനായ അമലിന് ഡാൻസ് ചെയ്യുമ്പോൾ അത് പൊതുഇടമെന്നോ ആളുകൾ കാണുന്നതോ ഒന്നും ഒരു പ്രശ്‌നമേ അല്ല. എവിടെയായാലും ആസ്വദിച്ച് അങ്ങ് ഡാൻസ് കളിക്കും. അതാണ് അമലിന്റെ സ്റ്റൈൽ.

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ കയ്യടക്കുകയാണ് അമൽ ജോൺ എം.ജെയുടെ തകർപ്പൻ ഡാൻസ്. പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചു ചിത്രീകരിച്ച നൃത്ത വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയിക്കഴിഞ്ഞു. പൊതു ഇടത്തിൽ നിന്നും രസകരമായി ചുവടുവച്ച അമലിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചാണ് പ്രേക്ഷപ്രതികരണങ്ങൾ ഏറെയും.

അമൽ ജോൺ നേരത്തേ പങ്കുവച്ച നൃത്ത വിഡിയോകളും ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. വിഡിയോകൾ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിൽ അമലിന്റെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിവരുന്നു.