- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ ഇഷ്ടമായില്ല; വിവാഹം കഴിഞ്ഞ് പത്താം നാൾ മകൾ വീട്ടിൽ തിരികെ എത്തി; മകളേയും പിന്തുണ നൽകിയ അമ്മയേയും തലയ്ക്കടിച്ച് കൊന്നു പിതാവ്
ഹൈദരാബാദ്: വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ തിരികെ എത്തിയ മകളേയും കൂട്ടുനിന്ന അമ്മയേയും പിതാവ് തലയ്ക്കടിച്ചു കൊന്നു. ഹൈദരാബാദിലെ മെഹ്ബൂബാ നഗർ ജില്ലയിലാണ് സംഭവം. മകളുടെ പ്രവൃത്തിയിൽ മനംനൊന്ത കൂലിപ്പണിക്കാരനായ പിതാവ് ദയല്ല കൃഷ്ണയ്യ ഭാര്യ കാലമ്മയേയം 22കാരിയായ മകൾ സരസ്വതിയേയും ക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളഅ# ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണയ്യ അപകടനില തരണം ചെയ്തതായി സർക്കിൾ ഇൻസ്പെക്ടർ ഡി.കെ. മഹേശ്വര റാവു പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്താം ദിവസം സരസ്വതി കൃഷിക്കാരനായ ഭർത്താവ് വെങ്കിടേഷിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. മെയ് എട്ടിനായിരുന്നു സരസ്വതിയുടേയും വെങ്കിടേഷിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് പത്താം ദിവസം സരസ്വതി തനിച്ച് വീട്ടിലെത്തി. ഭർത്താവിനെ ഇഷ്ടമല്ലെന്നും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും പറഞ്ഞ് സരസ്വതി തിരികെ വീട്ടിലേക്ക് വന്നു. മകളെ തിരികെ അക്കാൻ പിതാവ് ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല.
ഇത് പിതാവിന് നാണക്കേടാവുകയും ചെയ്തു. തന്നെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നും വെങ്കിടേഷിനെ ഇഷ്ടമല്ലെന്നും സരസ്വതി മാതാപിതാക്കളോടു പറഞ്ഞു. അതേസമയം ന്റെ ഭാര്യയെ തിരച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷ് കൃഷ്ണയ്യയെ വിളിച്ചു. സമ്മർദത്തിലായ ഇയാൾ ഭാര്യയോടു കാര്യം പറഞ്ഞെങ്കിലും കാലമ്മ മകളെ പിന്തുണയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ന്ത്രണ്ടരയോടെ ഉറക്കത്തിലായ കാലമ്മയെയും സരസ്വതിയെയും കൃഷ്ണയ്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ശേഷം ഈ വിവരം ബന്ധുവായ കേശവുലുവിനെ വിളിച്ചു പറഞ്ഞു. കൊലപാതകത്തെക്കുറിച്ചു പറഞ്ഞശേഷം താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും കൃഷ്ണയ്യ അറിയിച്ചു. കേശവുലു മറ്റ് ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തിയപ്പോൾ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളും ഭാര്യയും മരിച്ചു.