- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തോക്കു വില്പന തടയണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ചു ബൈഡൻ
വാഷിങ്ടൺ : അമേരിക്കയിൽ വെടിവെപ്പു സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോക്കു വില്പന തടയണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ച് പ്രസിഡന്റ് ബൈഡൻ. എല്ലാ തരത്തിലുമുള്ള ഹാൻഡ് ഗണ്ണിന്റേയും വില്പന തടയണമെന്ന ആവശ്യം ലൊ മേക്കേഴ്സ് ഉയർത്തുമ്പോൾ അത് പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നാണ് ബൈഡന്റെ നിലപാടെന്ന് ഇന്ന്(മെയ് 31 ചൊവ്വാഴ്ച) വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കറിൽ ജീൻ പിയറി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി എല്ലാ തരത്തിലുള്ള തോക്കിന്റേയും വില്പന മരവിപ്പിച്ചുകൊണ്ട് അടിയന്തിര ഉത്തരവിറക്കിയതിന് തുല്യമായ ഉത്തരവ് ബൈഡൻ പുറപ്പെടുവിക്കുമോ എന്ന ചോദ്യത്തിനും നിഷേധാത്മക സമീപനമായിരുന്നു പ്രസ് സെക്രട്ടറിയിൽ നിന്നും ഉണ്ടായത്. മാരക പ്രഹരശേഷിയുള്ള തോക്കുകളുടെയും, ഹൈകപ്പാസിറ്റി മാഗസിന്റേയും വില്പന തടയുന്നതിനും, അതുപോലെ ബാക്ഗ്രൗണ്ട് ചെക്ക് കർശനമാക്കി അപകടകാരികളായവരുടെ കൈയിൽ തോക്കുകൾ എത്തുന്നത് തടയുന്നതിനു ബൈഡന് തടസ്സമില്ലെന്ന് സെക്രട്ടറി പറഞ്ഞു.
9mm ഹാൻഡ് ഗൺ അമേരിക്കയിൽ ഏറ്റവും പോപ്പുലറായ ഒന്നാണ്. ഹൈ കാലിബർ ഫയർ ആം ആയി ഇതിനെ കണക്കാക്കാനാവില്ലെന്നും വിദഗ്ദർ പറയുന്നു. കാനഡ പ്രധാനമന്ത്രി സ്വീകരിച്ച കർശന നടപടി ഒരിക്കലും ബൈഡൻ സ്വീകരിക്കില്ലാ എന്നാണ് പ്രസ് സെക്രട്ടറി ചൂണ്ടികാണിക്കുന്നത്.