ബിഗ്‌ബോസ് സീസൺ ഫോറിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ജയിക്കാൻ വേണ്ടി മാത്രമാണ് താൻ ബിഗ്‌ബോസിലെത്തിയതെന്ന് തുടക്കം മുതലേ പറഞ്ഞ വ്യക്തിയുമാണ് ഡോക്ടർ. മറ്റു മത്സരാർത്ഥികൾ റോബിനെ അദ്യമൊക്കെ നിസ്സാരനായാണ് കണ്ടതെങ്കിലും കളി മുറുകിയതോടെ തെല്ല് അസൂയയോടെയാണ് റോബിനെ മറ്റ് മത്സരാർത്ഥികൾ നോക്കി കണ്ടതെന്ന് പറയാം. ഇതോടെ എങ്ങനെ എങ്കിലും റോബിനെ പുറത്താക്കണമെന്ന ചിന്തയും പല മത്സരാർത്ഥികളിലും കടന്നു കൂടി. എന്നാൽ ഒട്ടു മിക്ക എലിമിനേഷനിലും എത്തിയ റോബിൻ ഒരു കുലുക്കവും കൂടാതെ വീട്ടിൽ തുടർന്നപ്പോൾ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസസിലാക്കിയ മത്സരാർത്ഥകിൾ കളി അൽപം മാറ്റി പിടിക്കുകയും ചെയ്തു. അതിന്റെ പൊട്ടലും ചീറ്റലുമാണ് ബിഗ് ബോസിൽ ഇപ്പോൾ പുകയുന്നത്. എന്തായാലും ഡോക്ടർ റോബിൻ രാധാകൃഷണ്‌നെ പുറത്താക്കാൻ ബിഗ്‌ബോസും മത്സരാർത്ഥികളും ഒറ്റക്കെട്ടോ എന്നാണ റോബിൻ ഫാൻസ് ചോദിക്കുന്നത്.

റിയാസിനെ മുഖത്ത് തല്ലി എന്നാരോപിച്ച് ഡോ. റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. എന്നാൽ യഥാർത്ഥത്തിൽ റോബിൻ റിയാസിനെ തല്ലിയതാണോ എന്ന് ഇനിയും വ്യക്തമല്ല. ഉന്തും തള്ളിനുമിടെ കൈ അറിയാതെ മുഖത്തുകൊണ്ടതാണെന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരു മത്സരാർത്ഥിയായ ധന്യയോട് റിയാസ് ഈ കാര്യം സമ്മതിക്കുന്നുമുണ്ട്. മുഖത്ത് തല്ലിയില്ലെന്ന് ധന്യയോട് തുറന്ന് സമ്മതിച്ച റിയാസ് എന്നാൽ മറ്റുള്ളവരുടെ മുന്നിൽ ഈ നിലപാടിൽ കടിച്ചു തൂങ്ങുകയും ചെയ്യുന്നു. റിയാസും ജാസ്മിനും തമ്മിലുള്ള ഗൂഢാലോചനയാണ് റിയാസിനെ ഈ നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ മറുവശം. ജാസ്മിനും റിയാസും തമ്മിൽ നേരത്തെ നടന്ന ചർച്ചയിൽ റോബിനെ എങ്ങനെ എങ്കിലും പ്രൊവോക്ക് ചെയ്യണമെന്നും അതു വഴി മാത്രമേ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കാൻ സാധിക്കൂ എന്നും ഇവർ തമ്മിൽ ധാരണയായിരുന്നു.

ഇതിന്റെ പിന്തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ട കളികളെല്ലാം. രാജാവായി അധികാരമേറ്റ റിയാസ് റോബിനെ പരമാവധി ചൊടിപ്പിച്ചിരുന്നു. എന്നിട്ടും മൗനം പാലിച്ചു നിൽക്കുകയാണ് റോബിൻ ചെയ്തത്. എന്നാൽ നോമിനേഷനിൽ നിന്നും ഒഴിവാകാനായി കുപ്പി മോഷ്ടിച്ച് ഓടി ബാത്ത് റൂമിൽ ഒളിച്ച റോബിനെ മാക്‌സിമം ഉപദ്രവിക്കുകയാണ് ജാസ്മിൻ ചെയ്തത്. ഇതിനെല്ലാം റിയാസല് കൂട്ടു നിൽക്കുകയു ചെയ്തു. ഒരാൾക്ക് കഷ്ടിച്ചു നിൽക്കാൻ കഴിയുന്ന വെന്റിലേഷൻ പോലുമില്ലാത്ത ബാത്ത് റൂമിലേക്ക് ക്ഷുദ്രജീവികളെ കൊല്ലാൻ ഉപയോഗിക്കുന്ന ഹിറ്റ് അടിക്കുകയാണ് ജാസ്മിൻ ചെയ്തത്. ഒരു ബോട്ടിൽ ഹിറ്റ് കൂടാതെ ഒരു ബോട്ടിൽ റൂം ഫ്രഷ്‌നറും ജാസ്മിൻ ആ ബാത്ത് റൂമിലേക്ക് അടിക്കുന്നുണ്ട്. ഇതു കണ്ട് നിന്ന റോൻസനും അഖിലും അടക്കമുള്ളവർ അരുതെന്ന് പറയുന്നു പോലും ഇല്ല. ഒരാളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഹിറ്റ് പ്രയോഗം നടത്തിയ ജാസ്മിനെ ബിഗ്‌ബോസിന് ശിക്ഷിക്കാനും താൽപര്യം ഉണ്ടായില്ല.

ബാത്ത് റൂമിൽ നിന്നം പുറത്തേക്കിറങ്ങിയ റോബിനെ റിയാസ് പിടിച്ചു വലിച്ചതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കീടനാശിനി പ്രയോഗത്തിനൊടുവിൽ അവശനായി ഇറങ്ങിയ ഒരാളെ പിടിച്ചു വലിക്കാമോ എന്നും റോബിന്റെ ആരാധകർ ചോദിക്കുന്നു. സ്വാഭാവികമായും ഒരു വ്യക്തിയിൽ നിന്നും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് റോബിനിൽ നിന്നും ഉണ്ടായതെന്നാണ് റോബിൻ ഫാൻസ് പറയുന്നത്. മാത്രമല്ല റോബിനെ ശിക്ഷിക്കുകയാണെങ്കിൽ ജാസ്മിനേയും റിയാസിനെയും ശിക്ഷിക്കണം. റോബിനെ പുറത്താക്കിയാൽ ഇവരേയും പുറത്താക്കണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

മാത്രമല്ല കഴിഞ്ഞ ദിവസം ചെങ്കോലിനായി ബ്ലസ് ലിയെ പിടിച്ചു വലിക്കുകയും കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയും ചെയ്ത വിനയ്‌നെ എന്തുകൊണ്ട് ബിഗ്‌ബോസ് ശിക്ഷിച്ചില്ലെന്നും ആരാധകർ ചോദിക്കുന്നു. വിനയ്‌ടെ പിടിവലിയിൽ ബ്ലസ് ലിയുടെ ശരീരത്തിൽ മുറിവുണ്ടാവുകയും ചോര പൊടിയുകയും ചെയ്തിരുന്നു. എന്നാൽ ബ്ലസ് ലിയെ ശാരീരികമായി ഉപദ്രവിച്ച വിനയ്ക്ക് ബിഗ്‌ബോസിന്റെ വക ഒരു ശിക്ഷയും ഇല്ല. എന്നാൽ റോബിനെ ശിക്ഷിക്കാൻ ബിഗ്‌ബോസും ആവേശം കാട്ടി എന്നാണ് ആരാധകർ പറയുന്നത്. ഇത് നീതിയല്ല എന്നും ഇവർ ആരോപിക്കുന്നു. എന്തായാലും റോബിൻ സീക്രട്ട് റൂമിലേക്ക് മാറിയതിന് പിന്നാലെ മത്സരാർത്ഥികൾ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, ബ്ലസ് ലി എന്നിവർ റോബിനെ അനുകൂലിച്ച് ഒരു ഗ്രൂപ്പായും അഖിൽ, സൂരജ്, വിനയ്, റോൺസൻ, റിയാസ്, ജാസ്മിൻ എന്നിവർ മറ്റൊരു ഗ്രൂപ്പായും തിരിഞ്ഞിരിക്കുകയാണ്.

ബിഗ് ബോസ് കിരീടം താൻ നേടുമെന്ന് റോബിൻ ഉറപ്പിച്ച് പറഞ്ഞത് രണ്ടാം ചേരിയെ അസ്വസ്ഥമാക്കിയിരുന്നു. റോബിൻ വിജയിയാകുമെന്ന തോന്നൽ ഇവരുടെ മനസ്സിൽ കൂടിയതോടെ എങ്ങനെയും റോബിനെ പുറത്താക്കണമെന്ന് ഇവർ ആഗ്രഹിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നോമിനേഷനിൽ നിന്നും എപ്പോഴും കൂളായി രക്ഷപ്പെടുന്ന റോബിന് പുറംലോകത്ത് നല്ല പിന്തുണയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത ഈ ഗ്രൂപ്പ് മോഹൻലാൽ എത്തുമ്പോൾ ഒന്നിച്ച് റോബിനെതിരെ നിലപാടെടുക്കാനാണ് സാധ്യത. എന്തായാലും ഡോക്ടർ റോബിൻ ബിഗ് ബോസിന് അകത്തേക്കോ പുറത്തേക്കോ എന്ന് കാത്തിരുന്ന് കാണാം.