ണപ്പെരുപ്പ-ആശ്വാസ നടപടികൾ ബുധനാഴ്ച മുതൽ രാജ്യത്ത് ലഭ്യമായി തുടങ്ങിയതോടെ ജർമ്മനിയിലുടനീളമുള്ള പമ്പുകളിലെ വിലകൾ കുറയുകയും യാത്രക്കാർ പൊതുഗതാഗതത്തിനായി പ്രതിമാസം വെറും 9 യൂറോടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാനും അവസരം ലഭിച്ച് തുടങ്ങി.താമസക്കാരെയും ബിസിനസുകളെയും നേരിടാൻ ഖജനാവിൽ നിന്ന് 30 ബില്യൺ യൂറോ ആണ് സർക്കാർ മാ്റ്റി വച്ചിരിക്കുന്നത്.

ഇന്ധനവിലകൂടിയ സാഹചര്യത്തിൽ സർക്കാർ കിഴിവായി അടുത്ത മൂന്നു മാസത്തേക്കാണ് ജനങ്ങൾക്ക് വിലക്കുറവ്് ലഭിക്കുക. ഇന്ധന നികുതി ലിറ്ററിന് 30 സെന്റിലും ഡീസലിന് 14 സെന്റിലും എത്തും.പ്രാബല്യത്തിൽ വന്ന ഇന്ധന വിലക്കിഴിവിൽ ഊർജ നികുതി അടുത്ത മൂന്ന് മാസത്തേക്ക് കുറയുകയും ഒരു ലിറ്റർ പെട്രോളിന് 35 സെന്റും ഡീസലിന് 16.7 സെന്റും വില കുറയുകയും ചെയ്യും.

സൂപ്പർ ഇ10 ലിറ്ററിന് 1.90 യൂറോയിൽ താഴെയാണ് വില. ഡീസലിൽ പോലും, വിലയുടെ ഭൂരിഭാഗവും 2 യൂറോയിൽ താഴെയായി.തിങ്കൾ മുതൽ ബുധനാഴ്ച വരെ ഡീസൽ വില 2.18 യൂറോയിൽ നിന്ന് 2.06 യൂറോയായി കുറഞ്ഞു. തിങ്കളാഴ്ച 2.20 യൂറോയ്ക്ക് ശേഷം, ഇ 10 വില ബുധനാഴ്ച 1.89 യൂറോയിൽ അവസാനിച്ചു, സൂപ്പർ വില ഒടുവിൽ 2 യൂറോയിൽ താഴെയായി ബുധനാഴ്ച 1.95 യൂറോ.എന്നാൽ ഡീസലിന് 2.09 യൂറോയിൽ നിന്ന് 1.92 യൂറോ, ഇ10 2.18 യൂറോയിൽ നിന്ന് 1.83 യൂറോ, സൂപ്പർ 2.24 യൂറോയിൽ നിന്ന് 1.89 യൂറോ.

പല പെട്രോൾ പമ്പുകളിലും അടുത്തിടെ ഇന്ധനം ലിറ്ററിന് വില കുത്തനെ ഉയർന്നിരുന്നു. ഇപ്പോൾ അൽപ്പം ആശ്വാസം ഉണ്ടെങ്കിലും, ഒരു വർഷം മുമ്പ് സൂപ്പർ ഇ 10 ലിറ്ററിന് ശരാശരി 1.49 യൂറോയായിരുന്നു വില.ഡീസലിന്റെ സ്ഥിതിയും സമാനമാണ്. ഇന്നലെ ലിറ്ററിന് ശരാശരി 2.03 യൂറോ ആയിരുന്നു വില. ഒരു വർഷം മുമ്പ് ഇത് 1.34 യൂറോ ആയിരുന്നു. നികുതി ഇളവ് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഫെഡറൽ അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്യാസ് സ്‌റേറഷൻ ഭാരവാഹികൾ പറഞ്ഞു.

പൊതുഗതാഗത ഉപഭോക്താക്കൾക്കുള്ള 9 യൂറോ ടിക്കറ്റ് പോലെ, ഇന്ധനത്തിന്മേലുള്ള നികുതിയിളവ് സെപ്റ്റംബറിൽ സാധാരണ നിലയിലാകുന്നതിന് മുമ്പ് ജൂൺ 1 മുതൽ ഓഗസ്‌ററ് 31 വരെ പ്രവർത്തിക്കും.