രാജ്യത്തെ പ്രമുഖ വൈദ്യുതി വിതരണ കമ്പനികളിലൊന്നായ പ്രീപേ പവറും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാണ് ചാർജ് വർദ്ധന ലക്ഷ്യമിടുന്നത്. പത്ത് ശതമാനത്തോളം വർദ്ധനവുണ്ടായേക്കുമെന്നാണ് സൂചനകൾ.

പ്രീപേ വിതരണം ചെയ്യുന്ന ഗ്യാസിന്റെ വിലയിലും വർദ്ധനവുണ്ടായേക്കും 20 ശതമാനം വർദ്ധനവിനാണ് സാധ്യത. കമ്പനിക്ക് 170,000 വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമാണ് ഉള്ളത്. ജൂലൈ ഒന്നുമുതൽ വിലവർദ്ധനവ് നിലവിൽ വരും.

കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വർദ്ധനവ് നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ ഒരാഴ്ച ഏകദേശം 3.05 യൂറോയുടേയും ഗ്യാസ് നിരക്കിൽ 4.65 യൂറോയുടേയും വർദ്ധനവുണ്ടാകും. ദേശീയ അന്തർദേശിയ മാർക്കറ്റുകളിലെ വിലവർദ്ധനവാണ് തങ്ങളെയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം.