- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ പൂരമായി പ്രവേശനോത്സവം

പാലാ: കുട്ടികളിൽ ആവേശമുയർത്തി പാലാ നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ ആഘോഷമായ പ്രവേശനോൽസവം. കുട്ടികളിൽ ഒരേ സമയം ആവേശവും ആഹ്ലാദവും വാരി വിതറിയ പ്രവേശനോത്സവം ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികൾക്കു കൗതുകമായി. കൊടിതോരണങ്ങളാൽ അലങ്കരിച്ചു ആഘോഷമാക്കിയ പ്രവേശനോൽസവം കുട്ടികളുടെ പൂരമായി മാറി.
പാലാനിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നടന്ന പ്രവേശനോൽസവ ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച് വളർന്നു വന്ന കെ ആർ നാരായണനെയും എ പി ജെ അബ്ദുൾകലാമിനെയും മാതൃകയാക്കി വിദ്യാഭ്യാസത്തെ സമീപിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.
വിദ്യാഭ്യാസം എന്നത് സ്‌കൂൾ, കോളേജ് പഠിപ്പുകൾ മാത്രമല്ല. ജീവിതത്തെയുംസമൂഹത്തെയും പഠിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹത്തിന്റേതായ ഒരു അന്തരീക്ഷത്തിൽ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികൾ വളർന്നുവരുന്നു എന്നുറപ്പാക്കാൻ രക്ഷകർത്താക്കളും അദ്ധ്യാപകരും ശ്രദ്ധ ചെലുത്തണമെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോവിഡെന്ന മഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനെ പ്രതിരോധിക്കാൻ നാം കരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പാലാ സബ് ജില്ലാതല പ്രവേശനോൽസവ ഉദ്ഘാടനം പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്‌കൂളിൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
അളനാട് ഗവൺമെന്റ് യു പി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോൽസവം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, അനുമോൾ തോമസ്, ഡോ രാജു ഡി കൃഷ്ണപുരം, സോമൻ തച്ചേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോൽഘാടനവും മാണി സി കാപാൽ എം എൽ എ നിർവ്വഹിച്ചു.
വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതൻ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡന്റ് ജിനു ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. വീതസംഗാനന്ദജി മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, എസ് ജയസൂര്യൻ, സി ടി രാജൻ, ഹെഡ്‌മിസ്ട്രസ് ഓമന വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത നൃത്തവും കഥകളി ആവിഷ്‌ക്കരവും സംഘടിപ്പിച്ചു.
പ്രവേശനോൽസവം ഭരണങ്ങാനത്ത്
ഭരണങ്ങാനം: ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രവേശനോൽസവ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഫാ അഗസ്റ്റിൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ ജോജി അബ്രാഹം, പ്രിൻസിപ്പൽ ഷാന്റി മാത്യു, പി ടി എ പ്രസിഡന്റ് സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, ഇവാൻ ജോബി, അൽഫേജ് ജോസഫ്, റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.

നാടിന്റെ നന്മകൾ അറിയുന്നവരായി വളരണം: മാണി സി കാപ്പൻ
പാലാ: കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി രൂപപ്പെടുത്താൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നത് എന്നും അവർ നാടിന്റെ നന്മകൾ അറിഞ്ഞു വളരണമെന്നും മാണി സി കാപ്പൻ എംഎൽഎ.
അളനാട് ഗവ.യു.പി.സ്‌കൂളിൽ 2022 - 23 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ
സ്‌ക്കൂൾ ചരിത്ര ഡോക്യൂമെന്ററി പ്രകാശനവും യുറ്റിയൂബ് അപ്ലോഡിങ്ങും എം.എൽ എ. നിർവഹിച്ചു.
ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി അദ്ധ്യക്ഷനായി. റിട്ട. പ്രഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ അനുമോൾ മാത്യു, എത്സമ്മ ജോർജുകുട്ടി, എം.എൻ.സുകുമാരൻ നായർ മണക്കാട്ട്, സോമശേഖരൻ നായർ തച്ചേട്ട്, കെ.സി.ജോൺസൺ, സിമിലി മാത്യു, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് കുന്നും പുറത്ത് എന്നിവർ പ്രസംഗിച്ചു.


