സൗത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്സ്റ്റേറ്റ് നു പുതിയ നേതൃത്വം. അനീഷ് രാജേന്ദ്രൻ (പ്രസിഡന്റ്), ജോൺ മാത്യു (രജി - വൈസ് പ്രസിഡന്റ്), സംഗീത് പോൾ (സെക്രട്ടറി), ബിജോയ് നായർ (ട്രെഷറർ), സുമൻ വർഗീസ്, വർഗീസ് ഫിലിപ്പ് (കൊച്ചുമോൻ), സുതീഷ് തോമസ്, ദിൽരാജ് ത്യാഗരാജൻ, ആശിഷ് ഭാനു, പ്രീത ബിജോയ് , രഞ്ജൻ ഭാസി, സിജോ പറമ്പത് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

കഴിഞ്ഞ മാസം (മെയ്) ഏഴിന് പിക്‌നിക്കിനോട് അനുബന്ധിച്ചു നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തത്.

അസോസിയേഷന്റെ മുൻ പ്രസിഡന്റ് സ്റ്റീഫൻ ഫിലിപ്പോസിന്റെ (ജേക്കബ്) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ട്രെഷറർ ബാബു തോമസ് കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ കഴിഞ്ഞ ഭരണ സമിതിയുടെ പ്രവർത്തങ്ങൾക്ക് നന്ദി അറിയിച്ചു