കാനഡയിൽ പ്രവേശിക്കുന്ന യാത്രക്കാർക്കായുള്ള നിലവിലെ അതിർത്തി നടപടികൾ 2022 ജൂൺ 30 വരെയെങ്കിലും നീട്ടുന്നതായി കാനഡ സർക്കാർ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു.വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ എല്ലാ യാത്രക്കാരും അറൈവ് കാനഡ ആപ്പ് വഴി അവരുടെ വിവരങ്ങൾ സമർപ്പിക്കുന്നത് തുടരണമെന്ന് സർക്കാർ പ്രഖ്യാപിച്ചു. അത് നിങ്ങൾക്ക് സൗജന്യ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ആക്സസ് ചെയ്യാൻ കഴിയുമെന്നും അറിയിപ്പിൽ പറയുന്നു.

അതായത് ജൂൺ 30 വരെ നിലവിലെ ഉത്തരവനുസരിച്ച് വിനോദസഞ്ചാരികളോട് പൂർണമായും വാക്‌സിനേഷൻ എടുത്തതിന്റെ തെളിവ് നൽകാൻ ഫെഡറൽ ഗവൺമെന്റ് ആവശ്യപ്പെടുന്നത് തുടരും.വാക്‌സിനേഷൻ ചെയ്യാത്ത കനേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ കോവിഡ്-19 ടെസ്റ്റിന്റെ തെളിവ് കാണിക്കുകയും 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുകയും വേണം.

പൗരത്വം പരിഗണിക്കാതെ കാനഡയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും പ്രവേശനത്തിന് മുമ്പ് ArriveCAN ആപ്പ് വഴി അവരുടെ ആരോഗ്യ വിവരങ്ങൾ സമർപ്പിക്കുന്നത് തുടരണം.