വാഷിങ്ടൺ ഡി.സി : റഷ്യൻ - യുക്രെയിൻ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയിൽ അമേരിക്ക 40 മുതൽ 300 മൈൽ വരെ അനായാസം തൊടുത്തു വിടാവുന്ന ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യ ഉൾക്കൊള്ളുന്ന പ്രിസിഷൻ റോക്കറ്റുകൾ യുക്രെയിന് നൽകുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു .

ഇത്തരം റോക്കറ്റുകൾ യുക്രെയിൻ അതിർത്തിയിൽ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വെക്കരുതെന്നും അമേരിക്ക കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട് .

ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രമായി യുക്രെയിനെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് . മാത്രമല്ല റഷ്യൻ അധിനിവേശത്തെ ചെറുത്തു തോൽപ്പിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു . ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയിനെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു . യുക്രെയിൻ - റഷ്യൻ യുദ്ധം ഒരു ന്യുക്ലിയർ വാറിലേക്ക് നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു . റഷ്യ ന്യുക്ലിയർ ആയുധങ്ങൾ യുക്രെയിന് നേരെ ഉപയോഗിക്കുകയില്ല എന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു .

ഇപ്പോൾ അമേരിക്ക നൽകുന്ന പ്രിസിഷൻ മിസൈലുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചു 50 മൈൽ വരെ വേഗതയിൽ സഞ്ചരിക്കാനാകും .

ഫെബ്രുവരി 20 ന് ആരംഭിച്ച റഷ്യൻ മുന്നേറ്റം ഫലപ്രാപ്തിയിലെത്താതെ തുടരുകയാണ് . ചില ദിവസങ്ങൾക്കുള്ളിൽ യുക്രെയിൻ തലസ്ഥാനം പിടിച്ചെടുക്കാം എന്ന വ്യാമോഹം യുക്രെയിൻ സൈന്യത്തിന്റെയും പൗരന്മാരുടെയും ചെറുത്തു നിൽപ്പ് മൂലം വിജയിക്കാനായിട്ടില്ല .