ജൂൺ 2 ന് നടക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ ഫിലിം സൊസൈറ്റി ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ബഹറിനിൽ എത്തി.ജുൺ 1ന് വൈകുന്നേരത്തോടെ ബഹ്റൈൻ എയർപോർട്ടിൽ എത്തിയ ലോക പ്രശസ്ത മെജീഷ്യനും മനുഷ്യാവകാശ പ്രവർത്തകനും, മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിനെ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ബൊക്കെ നൽകി സ്വീകരിച്ചു .ബഹ്റൈൻ മീഡിയ സിറ്റി മീഡിയ ഹെഡ് പ്രവീൺ കൃഷ്ണ , മറ്റ് ബി എം സി കുടുബഗ്ഗങ്ങൾ , ബി എം സി അസ്സോസ്സിയേറ്റുകൾ എന്നിവരും എയർപോർട്ടിൽ അദേഹത്തെ സ്വീകരിക്കാനായി സന്നിഹിതരായി.

ജൂൺ രണ്ടിന് വൈകുന്നേരം എട്ടുമണിക്ക് ബഹ്‌റിനിലെ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ബഹ്റൈൻ മീഡിയ സിറ്റിയുടെ നൂതന സംരംഭമായ ബിഎംസി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനത്തിലും ബഹ്റൈൻ ഗ്ലോബൽ അവാർഡ് ദാന ചടങ്ങിലും ഗോപിനാഥ് മുതുകാട് വിശിടാതിഥിയാകും. ചടങ്ങിൽ വച്ച് ബി എം സി യുടെ പ്രഥമ ഹുമാനറ്റേറിയാൻ അവാർഡ് ഗോപിനാഥ് മുതുകാടിന് മുഖ്യാതിഥിയും ബഹ്‌റൈൻ വർക്ക് അഫേഴ്‌സ് അണ്ടർ സെക്കട്ടറിയുമായ ഹിസ് എക്‌സ് ലൻസി അഹമ്മദ് എ അസ്സീസ് അൽഖയാത്ത് സമ്മാനിക്കുമെന്നും, കേരള സംസഥാന സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ, ആക്ട് ലാബ് സ്ഥാപകനു0 പ്രശസ്ത് ആക്ടിങ് ട്രെനറും കാസ്റ്റിങ് ഡയറക്ടറു0 അഭിനേതാവും നാടകപ്രവർത്തകനുമായ സജീവ് നമ്പിയത്ത്, ഒപ്പം കലാ- സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്നും, പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണ0 പ്രതീക്ഷിക്കുന്നതായും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു