മലപ്പുറം: മലപ്പുത്ത് ഷവർമ വിൽപ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പിഴചുമത്തിയത് പതിനേഴര ലക്ഷം. 268 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ മൂന്നു ഹോട്ടലുകൾ പൂട്ടിച്ചു. 18 സ്ഥാപനങ്ങൾക്ക് നോട്ടീസ്. ഷവർമ വിൽപ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

268 സ്ഥാപനങ്ങളിൽ പരിശോധ നടത്തിയാണ് 175000 രൂപ പിഴ ചുമത്തിത്. മൂന്നു ഹോട്ടലുകൾ പൂട്ടിച്ചു. പട്ടർനടക്കാവിലെ സ്പാനിഷ് ബേക്കറി, വേങ്ങരയിലെ മന്തി ഹൗസ് ഫാമിലി റെസ്റ്റോറന്റ്, മാണൂരിലെ പ്രവാസി റെസ്റ്റേറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ ഷവർമ വിൽപ്പനകേന്ദ്രങ്ങളിലും മറ്റു ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യവും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് സ്ഥാപനങ്ങൾ പൂട്ടിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ ഭക്ഷണ പദാർത്ഥങ്ങളും 61 കിലോ ചിക്കനും നശിപ്പിച്ചു. 175000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെയ് രണ്ട് മുതൽ 31 വരെയുള്ള കാലയളവിലാണ് പരിശോധനയും നടപടിയും.

കാസർഗോഡ് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. വിവിധ സ്ഥാപനങ്ങളിൽ നിന്നും സർവയലൻസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചതായും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി.കെ പ്രദീപ് കുമാർ പറഞ്ഞു.

വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി.എസ് അർജുൻ, ഡോ.വി എസ് അരുൺകുമാർ, പി അബ്ദുൾറഷീദ്, യു.എം ദീപ്തി, ബിബി മാത്യു, കെ.ജി രമിത, ആർ ശരണ്യ, പ്രിയ വിൽഫ്രെഡ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.