- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തൃക്കാക്കരയിലേത് തകർപ്പൻ വിജയമെന്ന് ഇൻകാസ് ഫുജൈറ
ഫുജൈറ: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും 18 മന്ത്രിമാരുമടക്കം 60 എംഎൽഎ മാർ തമ്പടിച്ചു എല്ലാ വർഗ്ഗീയ ആയുധങ്ങളും പ്രയോഗിച്ചിട്ടും സെഞ്ചുറിയടിക്കാൻ വന്ന പിണറായിക്ക് ഇഞ്ചുറിയാക്കി പഞ്ചറാക്കിയ തകർപ്പൻ ചരിത്ര വിജയമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഉമ തോമസിന് ഉണ്ടായിട്ടുള്ളതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. കോവിഡ് ഭീതിയെന്ന് ജനങ്ങൾ സ്വതന്ത്രമായി വോട്ട് ചെയ്തപ്പോൾ വൈകാരികതക്ക് പകരം വിവേകപൂർവമായ വിധിയെഴുത്ത് ഉണ്ടായി.
പിണറായി സർക്കാറിന്റെ വികലമായ വികസന നയത്തിനും ദുസ്സഹമായ ദുർഭരണത്തിനും എതിരായ ജനമനസ്സിനെയാണ് കാണിക്കുന്നത്. പ്രചരണത്തിന് നേരിട്ട് നേതൃത്വം നൽകിയ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പരാജയം കൂടിയാണിത്. ഭരണകൂട അക്രമത്തിനെതിരായ പ്രതികരണമാണിത്. യുഡിഫ് ന്റെ തിരിച്ചു വരവിന്റെ തുടക്കവും തൃക്കാക്കരയിൽ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.