- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ പിക്നിക് ജൂൺ 25 ശനിയാഴ്ച
ആൽബനി (ന്യൂയോർക്ക്): ന്യൂയോർക്കിന്റെ തലസ്ഥാനമായ ആൽബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ജൂൺ 25 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 11:00 മണി മുതൽ വൈകീട്ട് 6:00 മണിവരെ നിസ്കായുന കമ്മ്യൂണിറ്റി സെന്ററിൽ (Niskayuna Community Centre, 2682 Aqueduct Rd., Niskayuna, NY 12309) വച്ചാണ് പിക്നിക്കും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടക്കുക. വിവിധതരം സ്പോർട്സ്, മ്യൂസിക്, കളികൾ എന്നിവ കൂടാതെ രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ പിക്നിക്കിൽ എല്ലാവരും, പ്രത്യേകിച്ച് ആൽബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികൾ, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുനിൽ സാക്ക് 518 894 1564, അനൂപ് അലക്സ് 224 616 0411.
വെബ്: https://cdmany.org/