- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 'കൃതിയും കർത്താവും' സാഹിത്യ സദസ് ജൂൺ 5 ഞായറാഴ്ച
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 'കൃതിയും കർത്താവും സാഹിത്യ സദസ്' ജൂൺ 5 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂമിലൂടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഗ്രന്ഥ കർത്താവ് തന്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നേരിട്ട് സംസാരിക്കുന്ന, പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കർത്താവും സാഹിത്യ സദസ് വായനക്കാരനെ തന്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.
എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്താൻ ഉദേശിക്കുന്നത്.
ജൂൺ 5 ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്റെ നാലാം അദ്ധ്യായത്തിൽ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും, വയലാർ അവാർഡ് ജേതാവുമായ ടി.ഡി രാമകൃഷ്ണൻ നമ്മളോടൊപ്പം ചേരുന്നു. തന്റെ, വയലാർ അവാർഡ് നേടിയ ''സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'' എന്ന കൃതിയെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും.
വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിൾ മീറ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.
http://meet.google.com/rog-sros-ixy