കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ് എന്നും മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

2021ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ എൽഡിഎഫ് നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.