- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽതന്നെ ഉറപ്പിച്ചതാണ് ഈ നാണംകെട്ട തോൽവി; ബുദ്ധി'കേന്ദ്രങ്ങൾക്ക് നന്ദി'; ചിത്രം പങ്കുവെച്ച് ബൽറാം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജോ ജോസഫിനെ സ്ഥാനാർത്ഥിയായി സിപിഎം പ്രഖ്യാപിച്ചു കൊണ്ടുള്ള നീക്കം കണ്ടപ്പോഴെ തോൽവി ഉറപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സ്ഥാനാർത്ഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോൽവിയെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.
..
ഇതിന്റെ പുറകിലെ 'ബുദ്ധി'കേന്ദ്രങ്ങൾക്ക് യുഡിഎഫിന്റെ നന്ദിയെന്നും വി.ടി. ബൽറാം പറഞ്ഞു. എം.സ്വരാജ്, പി.രാജീവ്, ജോ ജോസഫ്, ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ ആശുപത്രി മാനേജ്മെന്റുമൊന്നിച്ച് ലിസി ആശുപത്രിയിൽ മാധ്യമങ്ങളെ കണ്ട ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബൽറാമിന്റെ കുറിപ്പ്.
തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനം കേട്ടുവെന്നും മറ്റൊരു പോസ്റ്റിൽ ബൽറാം പറഞ്ഞിരുന്നു. 'തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു, തിരുത്തി.തൃക്കാക്കരക്കാർ ചെയ്തു, കേരളത്തിന് വേണ്ടി'- ബൽറാം കുറിച്ചു.




