ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയോ സാമ്പത്തിക സ്ഥിരതയോ ബാധിക്കാത്ത സ്വർണ്ണക്കടത്ത് കേസുകളെ ഭീകരപ്രവർത്തനമായി കാണാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. സ്വർണ്ണക്കടത്ത് കേസിൽ 9 പ്രതികൾക്ക് ജാമ്യം നൽകി കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ പരാമർശം.

യുഎപിഎ പ്രകാരം ഭീകരപ്രവർത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭീകരവാദത്തിനു പണം കണ്ടെത്താനാണ് പ്രതികൾ സ്വർണം കടത്തിയതെന്ന എൻഐഎ വാദം കോടതി തള്ളി.